
മോഹന്‍ ജോര്‍ജ് കേരള കോണ്‍ഗ്രസ് മുന്‍ നേതാവാണ്. നിലവില്‍ നിലമ്ബൂർ കോടതിയില്‍ അഭിഭാഷകനായി പ്രവർത്തിച്ചു വരികയാണ് അദ്ദേഹം. മോഹൻ ജോർജ് മാർത്തോമ്മാ സഭാ പ്രതിനിധിയും നിലമ്ബൂർ ചുങ്കത്തറ സ്വദേശിയുമാണ്. നിലവില്‍ ബിജെപി അംഗമല്ലാത്ത മോഹൻ ജോർജ് താമസിയാതെ പാർട്ടി അംഗത്വം എടുക്കുമെന്നാണ് സൂചന. മോഹൻ ജോർജ് നിലമ്ബൂരില്‍ മത്സരിക്കുന്നത് പാർട്ടി ചിഹ്നത്തില്‍ തന്നെയാവും.
കഴിഞ്ഞദിവസം ബിജെപി നേതൃത്വം തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും മോഹൻ ജോർജ് പ്രതികരിച്ചിരുന്നു. 47 വര്‍ഷമായി കേരള കോണ്‍ഗ്രസ് വിവിധ വിഭാഗങ്ങളിൽ സജീവ പ്രവര്‍ത്തകനാണ്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിൽ രാഷ്ട്രീയം ആരഭിച്ചു. കേരള കോൺഗ്രസ് ബി ജില്ലാ അധ്യക്ഷനായി 7 വർഷം പ്രവർത്തിച്ചു. കേരള കോണ്‍ഗ്രസിൻ്റെ ജോസഫ് വിഭാഗം സംസ്ഥാന സെക്രട്ടറിയുമായിരുന്നു. ഇത് കൂടാതെ മോഹൻ ജോർജ് കേരള കോണ്‍ഗ്രസിൻ്റെ വിദ്യാർത്ഥി വിഭാഗത്തിൻ്റെയും യുവജന വിഭാഗത്തിൻ്റെയും സംസ്ഥാന നേതൃനിരയിലും പ്രവർത്തിച്ചിട്ടുണ്ട്. മാര്‍ത്തോമ സഭ കൗണ്‍സില്‍ അംഗം, മാര്‍ത്തോമ കോളേജ് കൗണ്‍സില്‍ അംഗം, ചുങ്കത്തറ മാര്‍ത്തോമ ചര്‍ച്ച് ഉപാധ്യക്ഷന്‍ എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചുവരുന്നു.
Photo Courtesy - Google











