11:04am 11 November 2026
NEWS
കുസാറ്റിൽ ബിഐഎസ് കോർണർ ഉദ്ഘാടനം ചെയ്തു
25/09/2025  07:14 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റിൽ ബിഐഎസ് കോർണർ ഉദ്ഘാടനം ചെയ്തു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ (കുസാറ്റ്) ലൈബ്രറിയിൽ ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബിഐഎസ്) കോർണർ തുറന്നു. കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരിയും ബിഐഎസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ പ്രവീൺ ഖന്നയും ഉദ്ഘാടനം ചെയ്തു. ഇതിനോടൊപ്പം ഏഴ് ബിഐഎസ് സ്റ്റുഡന്റ് ചാപ്റ്ററുകളും ഫിസിക്സ് വകുപ്പ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു.

സ്റ്റാൻഡേർഡ്‌സ് അരീന എന്നും അറിയപ്പെടുന്ന ബിഐഎസ് കോർണർ, വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ബിഐഎസ് സ്റ്റാൻഡേർഡുകളെക്കുറിച്ചും, പ്രസിദ്ധീകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തടസ്സമില്ലാതെ ലഭ്യമാകാൻ സഹായിക്കും.

കുസാറ്റ് രജിസ്ട്രാർ ഡോ. അരുൺ എ യു, ബിഐഎസ് നോഡൽ ഓഫീസർ ഡോ. സൂര്യ കല്യാണി, കുസാറ്റ് ബിഐഎസ് നോഡൽ ഓഫീസർ ഡോ. ആൽഡ്രിൻ ആന്റണി, കോബോ ഹെഡ് നരേന്ദർ റെഡ്‌ഡി ബീസു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

നിലവിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കോഴിക്കോടിലും കുസാറ്റിലുമാണ് ബിഐഎസ് കോർണർ സ്ഥാപിച്ചിട്ടുള്ളത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img