04:34am 04 November 2026
NEWS
ബിർള പബ്ലിക് സ്കൂൾ: ലോക സാക്ഷരതാ ദിനം ആഘോഷിച്ചു
12/09/2025  10:56 AM IST
nila
ബിർള പബ്ലിക് സ്കൂൾ:  ലോക സാക്ഷരതാ ദിനം  ആഘോഷിച്ചു

ദോഹ: ബിർള പബ്ലിക് സ്കൂൾ, കിൻഡർഗാർട്ടൻ വിഭാഗത്തിൽ ലോക സാക്ഷരതാ ദിനം  ആഘോഷിച്ചു. ജീവിതകാല പഠനത്തിനുള്ള അടിസ്ഥാനമാണ് സാക്ഷരത എന്ന സന്ദേശം മുൻനിർത്തിനടന്ന
ദിനാഘോഷത്തിൽ
വിദ്യാർത്ഥികൾ നിറങ്ങളാർന്ന വസ്ത്രധാരണത്തിലും അക്ഷരബാഡ്ജുകൾ ധരിച്ചും ചടങ്ങിൽ പങ്കെടുത്തു. 
കുട്ടികളുടെ ആവേശം നിലനിർത്താൻ എനർജൈസർ ആക്ടിവിറ്റിയും സംഘടിപ്പിച്ചു. പഠനത്തെയും വിനോദത്തെയും കൂട്ടിച്ചേർത്ത പ്രവർത്തനങ്ങൾ കുട്ടികളിൽ കൗതുകം നിറച്ചു.
“വായന ഒരു കഴിവു മാത്രമല്ല, അത് സൃഷ്ടിപരതയ്ക്കും അറിവിനും വഴി തുറക്കുന്ന കവാടമാണ്,” എന്ന സന്ദേശം നൽകിയാണ് പരിപാടി ക്ക്‌ സമാപ്തികുറിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img