
ദോഹ: ബയോടെക് മെഡിക്കൽ സിഇഒ സമീർ അബ്ദുല്ലയ്ക്ക് ആരോഗ്യരംഗത്തെ നവീകരണങ്ങളിലും നേതൃത്വത്തിലുമുള്ള മികച്ച സംഭാവനകൾക്ക് പ്രശസ്തമായ FLUXX USA അവാർഡ് 2025 ലഭിച്ചു. ശാസ്ത്രം, സാങ്കേതികവിദ്യ, ആരോഗ്യസംരക്ഷണം എന്നീ മേഖലകളിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തുന്നവ്യക്തിത്വങ്ങൾക്കാണ് ഈ പുരസ്‌കാരം വർഷംതോറും നൽകുന്നത്.
ആധുനിക സാങ്കേതിക വിദ്യകൾ ആരോഗ്യരംഗത്ത് ഫലപ്രദമായി വിനിയോഗിക്കുന്നതിൽ സമീർ അബ്ദുല്ലയുടെ ദർശനപരമായ നേതൃത്വം നിർണായകമായതായി അവാർഡ് സമിതി വ്യക്തമാക്കി. എ.ഐ, മെഷീൻ ലേണിംഗ്, ജീനോമിക് അധിഷ്ഠിത ചികിത്സ, നൂതന ഡയഗ്നോസ്റ്റിക്സ്, ഡിജിറ്റൽ ഹെൽത്ത് സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിൽ ബയോടെക് മെഡിക്കൽ നടത്തുന്ന മുന്നേറ്റങ്ങൾ ഈ അംഗീകാരത്തിന് വഴിയൊരുക്കിയതായും കമ്പനി അറിയിച്ചു.
ഈ നേട്ടം സമീർ അബ്ദുല്ലക്കും ബയോടെക് മെഡിക്കൽക്കും ആഗോള ആരോഗ്യരംഗത്ത് പുതിയ ഉയരങ്ങളിലേക്ക് നീങ്ങാനുള്ള പ്രചോദനമാകുമെന്ന് അധികൃതർ വ്യക്തമാക്കി.










