
തൃപ്പൂണിത്തുറ : ന്യൂഡൽഹി ആസ്ഥാനമായ സെൻട്രൽ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരത്തിന് സാമൂഹ്യ പ്രവർത്തക ബിന്ദു ഷാജി അർഹയായി. മൂന്ന് പതിറ്റാണ്ടുകാലമായി തുടരുന്ന സാമൂഹ്യ, സാമുദായിക രംഗത്തെ പ്രവർത്തനങ്ങളും ജീവകാരുണ്യ രംഗത്തെ ഇടപെടലുകളും പരിഗണിച്ചാണ് പുരസ്കാരം..തിരുവനന്തപുരം കവടിയാർ സദ് ഭാവനാ ഭവൻ ഓഡിറ്റോറിയത്തിൽ നവംബർ 12 ന് നടക്കുന്ന ചടങ്ങിൽ ബിഎസ്എസ് ദേശീയ അധ്യക്ഷൻ ബി എസ് ബാലചന്ദ്രൻ പുരസ്കാരം സമ്മാനിക്കും.1952ല്‍ കേന്ദ്ര സർക്കാരിന്റെ ആസൂത്രണ കമ്മിഷനു കീഴില്‍ സ്ഥാപിച്ച ദേശീയ വികസന ഏജൻസിയായ ഭാരത് സേവക് സമാജ് ദേശീയ പുനരുജ്ജീവനത്തിനും സാമൂഹിക നന്മക്കുമായി പ്രവർത്തിക്കുന്ന വ്യക്തികൾക്ക് നൽകിവരുന്ന പുരസ്കാരമാണിത് .തൃപ്പൂണിത്തുറ തെക്കുംഭാഗം സ്വദേശിയായ ബിന്ദു ഭാരത് ധർമ്മ ജന സേന (ബിഡിജെഎസ്) എറണാകുളം ജില്ലാ സെക്രട്ടറിയും വനിതാവിഭാഗമായ ബിഡിഎംഎസ് സംസ്ഥാന സെക്രട്ടറിയുമാണ് .ഭർത്താവ് ഷാജി , മക്കൾ ; ശ്രീജ, ശ്രുതി
Photo Courtesy - Google










