09:51pm 06 November 2026
NEWS
ബിന്ദു ഷാജിക്ക് ബി എസ് എസ് പുരസ്‌കാരം
06/11/2026  05:52 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ബിന്ദു ഷാജിക്ക് ബി എസ് എസ് പുരസ്‌കാരം

തൃപ്പൂണിത്തുറ : ന്യൂഡൽഹി ആസ്ഥാനമായ സെൻട്രൽ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരത്തിന്  സാമൂഹ്യ പ്രവർത്തക ബിന്ദു ഷാജി അർഹയായി. മൂന്ന് പതിറ്റാണ്ടുകാലമായി തുടരുന്ന  സാമൂഹ്യ, സാമുദായിക രംഗത്തെ പ്രവർത്തനങ്ങളും ജീവകാരുണ്യ രംഗത്തെ ഇടപെടലുകളും പരിഗണിച്ചാണ്‌ പുരസ്കാരം..തിരുവനന്തപുരം കവടിയാർ സദ് ഭാവനാ ഭവൻ ഓഡിറ്റോറിയത്തിൽ നവംബർ 12 ന്  നടക്കുന്ന  ചടങ്ങിൽ ബിഎസ്എസ് ദേശീയ അധ്യക്ഷൻ ബി എസ്  ബാലചന്ദ്രൻ പുരസ്കാരം സമ്മാനിക്കും.1952ല്‍ കേന്ദ്ര സർക്കാരിന്റെ ആസൂത്രണ കമ്മിഷനു കീഴില്‍ സ്ഥാപിച്ച ദേശീയ വികസന ഏജൻസിയായ ഭാരത് സേവക് സമാജ് ദേശീയ പുനരുജ്ജീവനത്തിനും സാമൂഹിക നന്മക്കുമായി പ്രവർത്തിക്കുന്ന വ്യക്തികൾക്ക് നൽകിവരുന്ന പുരസ്‌കാരമാണിത് .തൃപ്പൂണിത്തുറ തെക്കുംഭാഗം സ്വദേശിയായ ബിന്ദു ഭാരത് ധർമ്മ ജന സേന (ബിഡിജെഎസ്) എറണാകുളം ജില്ലാ സെക്രട്ടറിയും വനിതാവിഭാഗമായ ബിഡിഎംഎസ് സംസ്ഥാന സെക്രട്ടറിയുമാണ് .ഭർത്താവ് ഷാജി  , മക്കൾ ; ശ്രീജ, ശ്രുതി

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img