NEWS
ഭാരത് ആൻഡ് ഗൈഡ്സിന്റെ ദ്വിദിനപരിശീലന ക്യാമ്പ്
04/11/2026 07:33 PM IST
nila

പുത്തൻകാവ്: കേരള സംസ്ഥാന ഭാരത് ആൻഡ് ഗൈഡ്സിന്റെ ദ്വിദിനപരിശീലന ക്യാമ്പ് പുത്തൻകാവ് മെട്രോപ്പോലീറ്റൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. സ്കൂൾ പ്രിൻസിപ്പാൾ സജി പട്ടരുമഠം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ലിജി അലക്സാണ്ടർ , സ്റ്റാഫ് സെക്രട്ടറി കെ.ഒ തോമസ് ഗൈഡ്സ് ക്യാപ്റ്റൻ ബിന്ദു മാണി എന്നിവർ പ്രസംഗിച്ചു. ഗൈഡ്സ് സ്ഥാപകൻ ബേഡൻ പവലിന്റെ വിവിധ വ്യായാമ രീതികൾ, യോഗ, വിവിധ തരത്തിലുള്ള കയർ കെട്ടുകൾ, ബോധവൽക്കരണ ക്ലാസുകൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










