
ജ്യോതിഷപ്രകാരം ആഗസ്റ്റ് മാസത്തിന്റെ തുടക്കം അപൂർവ ഗ്രഹസംയോഗത്തോടെയാണ്. ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധൻ സ്വന്തം രാശിയായ മിഥുനത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ഭദ്ര മഹാപുരുഷ രാജയോഗം രൂപപ്പെടുന്നതായാണ് ജ്യോതിഷ വിദഗ്ധർ പറയുന്നത്.
വേദജ്യോതിഷത്തിലെ പഞ്ചമഹാപുരുഷ യോഗങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഈ രാജയോഗം ബുദ്ധിശക്തി, ആശയവിനിമയം, വ്യാപാരം, സാമ്പത്തിക വളർച്ച എന്നിവയ്ക്ക് ഏറെ അനുകൂലമാണെന്നാണ് വിശ്വാസം. പ്രത്യേകിച്ച് ചില രാശിക്കാർക്ക് ഈ സമയത്ത് തൊഴിൽ, ബിസിനസ്, സാമ്പത്തിക മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ ലഭിക്കുമെന്നാണ് പ്രവചനം.
മിഥുനം: മിഥുന രാശിക്കാർക്ക് ഈ രാജയോഗം ഏറ്റവും അനുകൂലമായ ഫലങ്ങൾ നൽകുമെന്നാണ് പറയപ്പെടുന്നത്. ബുധന്റെ ശക്തമായ സ്വാധീനത്താൽ തീരുമാനമെടുക്കാനുള്ള കഴിവും ആശയവിനിമയ നൈപുണ്യവും മെച്ചപ്പെടും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റമോ പുതിയ തൊഴിൽ അവസരങ്ങളോ ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസ് രംഗത്തുള്ളവർക്ക് ലാഭം വർധിക്കാനും സാധ്യതയുണ്ട്.
കന്നി: കന്നി രാശിയുടെ അധിപനും ബുധനാണ്. അതിനാൽ ഈ രാജയോഗം കന്നി രാശിക്കാർക്കും ഗുണകരമായിരിക്കുമെന്നാണ് ജ്യോതിഷം സൂചിപ്പിക്കുന്നത്. ഏറെ നാളായി മുടങ്ങിക്കിടന്നിരുന്ന കാര്യങ്ങൾ പൂർത്തിയാകാനും സാമ്പത്തിക വരുമാനത്തിന് പുതിയ വഴികൾ തുറക്കാനും സാധ്യതയുണ്ട്. ഭൂമി, വീട്, വാഹനം തുടങ്ങിയവ വാങ്ങാൻ ആലോചിക്കുന്നവർക്ക് അനുകൂല സമയമായേക്കും.
ധനു : ധനു രാശിക്കാർക്ക് സാമ്പത്തിക രംഗത്ത് ആശ്വാസം ലഭിക്കുന്ന സമയമായിരിക്കും ഈ കാലയളവെന്നാണ് വിലയിരുത്തൽ. സാമ്പത്തിക പ്രതിസന്ധികൾ കുറയാനും പങ്കാളിത്ത ബിസിനസുകളിൽ നിന്ന് നേട്ടമുണ്ടാകാനും സാധ്യതയുണ്ട്. ദീർഘദൂര യാത്രകൾ ഗുണകരമാകുകയും പുതിയ അവസരങ്ങൾ തുറക്കുകയും ചെയ്തേക്കാം.











