12:57pm 11 November 2026
NEWS
വ്യാജ ഓൺലൈൻ അക്കൗണ്ടുകളിൽ നിന്ന് ജാഗ്രത പാലിക്കുക: തൊഴിൽമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
04/10/2025  06:04 PM IST
nila
വ്യാജ ഓൺലൈൻ അക്കൗണ്ടുകളിൽ നിന്ന് ജാഗ്രത പാലിക്കുക: തൊഴിൽമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

 


ദോഹ: ഖത്തർ തൊഴിൽ മന്ത്രാലയ(Ministry of Labour) ത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന വ്യാജ ഓൺലൈൻ അക്കൗണ്ടുകളിൽ ജാഗ്രത പാലിക്കാൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
 ചില വ്യാജ അക്കൗണ്ടുകൾ മന്ത്രാലയവുമായി ബന്ധമുണ്ടെന്നു തെറ്റായി പ്രചരിപ്പിച്ച്, ആളുകളിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുന്നു. ഇത്തരം അക്കൗണ്ടുകൾ പൂർണമായും തട്ടിപ്പിനും വഞ്ചനയ്ക്കുമാണ് ഉപയോഗിക്കുന്നത്.
പൊതുജനങ്ങൾ വിശ്വസനീയമായ വിവരങ്ങൾക്കായി മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റും സ്ഥിരീകരിച്ച സോഷ്യൽ മീഡിയ അക്കൗണ്ടുകളും മാത്രം പിന്തുടരേണ്ടതാണെന്ന് മന്ത്രാലയം നിർദേശിച്ചു.
 www.mol.gov.qa
 @MOLQTR ഇവയാണ്
മന്ത്രാലയത്തിന്റെഔദ്യോഗിക അക്കൗണ്ടുകൾ
തട്ടിപ്പ് സംഭവങ്ങളിൽ നിന്ന് രക്ഷപ്പെടാൻ, മന്ത്രാലയം ജനങ്ങളോട് പേര്, വിലാസം, തിരിച്ചറിയൽ നമ്പർ, പാസ്‌വേഡ്, ബാങ്ക് വിവരങ്ങൾ തുടങ്ങിയ സ്വകാര്യ വിവരങ്ങൾ ആരോടും പങ്കിടരുത് എന്ന് മുന്നറിയിപ്പ് നൽകി.
 ഇത്തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിനായി ജാഗ്രതയും സ്ഥിരീകരണം ഉറപ്പാക്കലും അത്യന്താപേക്ഷിതമാണെന്ന്മന്ത്രാലയം ഓർമ്മിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img