01:55am 15 May 2025
NEWS
8 .208 കിലോഗ്രാം ഗഞ്ചാവുമായി ബംഗാൾ സ്വദേശി മിനാറുൽ അറസ്റ്റില്‍
19/04/2025  12:33 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
 8 .208 കിലോഗ്രാം ഗഞ്ചാവുമായി ബംഗാൾ സ്വദേശി മിനാറുൽ അറസ്റ്റില്‍

എറണാകുളം എക്സൈസ്  എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നർകോട്ടിക് സ്പെഷ്യൽ സ്കോഡിലെ എക്സൈസ് ഇൻസ്പെക്ടർ പ്രേമോദിൻ്റെ നേതൃത്വത്തിലുള്ള റെയ്ഡിൽ ബംഗാൾ സ്വദേശിയായ മിനാറുൽ (39/25 ) എന്നയാളെ 8 . 208 കിലോഗ്രാം ഗഞ്ചാവുമായി പെരുമ്പാവൂർ നടക്കാവിൽ നിന്നും പിടികൂടി അറസ്റ്റ് ചെയ്ത് NDPS 'CR.No:36/25 ആയി കേസ് രജിസ്റ്റർ ചെയ്തു. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ പ്രമോദിനെ കൂടാതെ പ്രിവൻ്റീവ് ഓഫീസർ ജിനേഷ് കുമാർ . സി. പി. , പ്രിവൻ്റീവ് ഓഫീസർ  (Gr ) ശ്യാംകുമാർ കെ.എസ്. , സിവിൽ എക്സൈസ് ഓഫീസർ ശ്രീജിത്ത്.എം.ഡി. എന്നിവർ ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.