
സഭാ നിയമങ്ങൾ ലംഘിക്കുന്ന മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിൻ്റേയും മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനിയുടേയും രാജി ആവശ്യപ്പെട്ടുകൊണ്ട് എറണാകുളം അരമനയ്ക്കു മുമ്പിൽ വൺ ചർച്ച് വൺ കുർബാന മൂവ്മെൻറിൻ്റെ നേതൃത്വത്തിൽ വിശ്വാസികൾ സായാഹ്ന ധർണ്ണ നടത്തുന്നു.
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന അട്ടിമറിച്ച് കുറ്റക്കാരായ വൈദീകരെ സംരക്ഷിക്കുന്ന മേജർ ആർച്ച് ബിഷപ്പും മെത്രാപ്പോലീത്തൻ വികാരിയും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിശ്വാസികൾ എറണാകുളം അരമനക്കു മുമ്പിൽ പ്രതിഷേധ സായാഹ്ന പ്രതിഷേധധർണ നടത്തി. സമവായത്തിന്റെ പേര് പറഞ്ഞുകൊണ്ട് മാർപാപ്പയുടെ തീരുമാനവും സഭ നിയമങ്ങളും ലംഘിച്ചുകൊണ്ടു കുറ്റക്കാരായ വൈദികരെ സംരക്ഷിച്ചും വിമതരെ പ്രോത്സാഹിപ്പിച്ചു മാണ് മാർ തട്ടിലും പാംപ്ലാനിയുംഅതിരൂപത ഭരിക്കുന്നതെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് ചീഫ് കോഡിനേറ്റർ മത്തായി മുതിരേന്തി പറഞ്ഞു. ജോസഫ് പി. എബ്രഹാം, ടെൻസൺ പുളിക്കൽ, ബാബു തോട്ടുപുറം, സെബാസ്റ്റ്യൻ വടാശ്ശേരി, ബാബു കുണ്ടാരമത്ത്, ജൂലി അലക്സ്, സീലിയ ആൻറണി എന്നിവർ പ്രസംഗിച്ചു.
ബെസലിക്ക പരിസരത്തു നിന്നും ആരംഭിച്ച പ്രകടനത്തിനും ധർണ്ണക്കും ക്യാപ്റ്റൻ ടോം ജോസഫ്, വിത്സൻ വടക്കുഞ്ചേരി, കുര്യാക്കോസ് പഴയമOo, ജോസഫ് അമ്പലത്തിങ്കൽ, ടെത്സൻ വെട്ടിക്കാപ്പിള്ളി എന്നിവർ നേതൃത്വം നൽകി. വ്യവസ്ഥകളില്ലാതെ ഏകീകൃതകുർബാന നടപ്പിലാക്കുക, അതിരൂപതയിലെ ഗുരുതര കുറ്റക്കാരായ 62 വൈദികർക്കെതിരെ ആരംഭിച്ച നടപടികൾ തുടരുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പിലാക്കുന്നത് വരെ സമരപരിപാടികൾ തുടരുമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.
Photo Courtesy - Google