03:46am 13 November 2026
NEWS
പെരുന്നാൾ നിറവിൽ ഖത്തറിലെ വിശ്വാസികൾ
27/05/2026  09:38 AM IST
nila
പെരുന്നാൾ നിറവിൽ ഖത്തറിലെ വിശ്വാസികൾ

ദോഹ:ആത്മസമർപണത്തിൻറെയും ത്യാഗസ്മരണയുടെയും പാഠങ്ങൾ പകർന്ന് ഖത്തറിലെ വിശ്വാസി സമൂഹം ബലിപ്പെരുന്നാൾ ആഘോഷിച്ചു.  കനത്ത ചൂടിൻറെപശ്ചാതലത്തിലായിരുന്നു ഇത്തവണത്തെ പെരുന്നാൾ ആഘോഷങ്ങൾ.
 അതിരാവിലെ തന്നെ ആയിരുന്നു പെരുന്നാൾ നമസ്‌കാരങ്ങളും ഈദുഗാഹുകളും നടന്നത്. ഇബ്രാഹിം നബിയുടെയും ഹാജറ ബീവിയുടെയും മകൻ ഇസ്മാഈലിൻറെയും ആത്മ സമർപ്പണത്തിൻറെ പാഠങ്ങൾ ജീവിതത്തിൽ പകർത്താൻ വിശ്വാസികൾ തയ്യാറകണമെന്ന് ഇമാമുമാർ പെരുന്നാൾ പ്രഭാഷണങ്ങളിലൂടെ ആവശ്യപ്പെട്ടു. മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന ഈദ്ഗാഹുകളിൽ ഖുതുബയുടെ മലയാള പരിഭാഷനടത്തി.ഖത്ത​ർ ഇ​സ്‍ലാ​മി​ക മ​ത​കാ​ര്യ​മ​ന്ത്രാ​ല​യ​മാ​യ ഔ​ഖാ​ഫി​ന് കീ​ഴി​ലെ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ആ​ൽ​മ​ഹ്മൂ​ദ് ഇ​സ്‌​ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന് പെ​രു​ന്നാ​ൾ ഖു​തു​ബ​യു​ടെ മ​ല​യാ​ള പ​രി​ഭാ​ഷാ സൗ​ക​ര്യം ഒ​രു​കിയിരുന്നു.പ​ള്ളി​ക​ൾ, സ്റ്റേ​ഡി​യ​ങ്ങ​ളി​ലെ ഈ​ദ്ഗാ​ഹ് വേ​ദി​ക​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി ഈ ​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യത്.
അ​ൽ ഖോ​ർ ലു​ലു ഈ​ദ് ഗാ​ഹ് (ജം​ഷീ​ദ് ഇ​ബ്രാ​ഹിം), മ​സ്ജി​ദ് മു​നീ​റ അ​ൽ സു​വൈ​ദി-​യൂ​നി​വേ​ഴ്സി​റ്റി പെ​ട്രാ​ൾ പ​മ്പി​ന് സ​മീ​പം (ഡോ. ​അ​ബ്ദു​ൽ വാ​സി​അ്), അ​ൽ അ​റ​ബി സ്റ്റേ​ഡി​യം ഈ​ദ് ഗാ​ഹ് (പി.​പി. അ​ബ്ദു​റ​ഹീം), വ​ക്റ സ്​​പോ​ർ​ട്സ് ക്ല​ബ് ഗ്രൗ​ണ്ട് -പ​ഴ​യ അ​ൽ മീ​ര (കെ.​ടി. മു​ബാ​റ​ക്), ജാ​സിം ദ​ർ​വീ​സ് ഈ​ദ് ഗാ​ഹ് -റീ​ജ​ൻ​സി സി​ഗ്ന​ലി​ന് സ​മീ​പം (യാ​സി​ർ അ​റ​ഫാ​ത്ത്) എന്നിവിടങ്ങളിലാണ് ഖുതുബ മലയാളം പരിഭാഷ നടന്നത് 
ബന്ധുക്കളും സുഹൃത്തുക്കളുമായി സ്നേഹബന്ധം പുതുക്കിയും ബലി കർമം നിർവഹിച്ചും ബലി പെരുന്നാൾ ഖത്തറിലെ വിശ്വാസി സമൂഹം ആഘോഷപൂർവം കൊണ്ടാടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img