11:04am 11 November 2026
NEWS
അമൃതരശ്മി പുരസ്കാരം ബീന റഷീദ് ഏറ്റുവാങ്ങി
23/09/2025  02:13 PM IST
Nasar
അമൃതരശ്മി പുരസ്കാരം ബീന റഷീദ് ഏറ്റുവാങ്ങി


കൊല്ലൂർ: കുട്ടമത്ത് സംസ്കൃതി കേന്ദ്ര കൊല്ലൂരും ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെൻ്റർ കാക്കനാടും ചേർന്ന് നൽകുന്ന മഹാകവി കുട്ടമത്ത്, ശ്രീമൂകാംബിക പുരസ്കാരമായ അമൃത രശ്മി അവാർഡ് എഴുത്തുകാരിയും കവയിത്രിയുമായ ബീന റഷീദ് കോഴിക്കോട്  ഏറ്റുവാങ്ങി.
നവരാത്രി ഫെസ്റ്റിവലിനോടനുബന്ധിച്ചു നടന്ന ചടങ്ങിലാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. ചരിത്രപണ്ഡിതനും കാലിക്കറ്റ് സർവകലാശാല  മുൻ വി.സിയുമായ ഡോ. കെ.കെ. എൻ കുറുപ്പ്, പയ്യന്നൂർ കുഞ്ഞിരാമൻ, ഇ.കെ ഗോവിന്ദ വർമ്മ രാജ, പ്രൊഫ. ഭാരതി, കാവ്യരത്ന പത്മനാഭ പണിക്കർ, കുഞ്ഞിക്കണ്ണൻ, രജീഷ് പണിക്കർ, ഇ.കെ അമൃത വർമ്മ എന്നിവർ സംബന്ധിച്ചു.
സഫലമീ ....എന്ന കാവ്യകൃതിക്കാണ് പുസ്കാരം ലഭിച്ചത്. 2025 ൽ പ്രസിദ്ധീകരിച്ച ഈ കൃതിക്ക് മഹാകവി വള്ളത്തോൾ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img