06:26am 09 November 2026
NEWS
സി.ഐ.എ.എസ്.എൽ അക്കാദമിയിൽ ബി.ബി.എ ഓണേഴ്സ് ഇൻ ഏവിയേഷൻ മാനേജ്മെന്റ് പ്രവേശനം ഈമാസം 12 വരെ
07/08/2026  05:26 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സി.ഐ.എ.എസ്.എൽ അക്കാദമിയിൽ ബി.ബി.എ ഓണേഴ്സ് ഇൻ ഏവിയേഷൻ മാനേജ്മെന്റ് പ്രവേശനം ഈമാസം 12 വരെ

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ  ഉപസ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമിയിൽ നാല് വർഷത്തെ ബി.ബി.എ ഓണേഴ്സ് ഇൻ ഏവിയേഷൻ മാനേജ്മെന്റ് കോഴ്സിലേക്ക് ഈ മാസം 12 വരെ  പ്രവേശനം നേടാം. താത്പര്യമുള്ളവർ യോ​ഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി  അക്കാദമിയിൽ നേരിട്ടെത്തണം. പ്ലസ് ടുവിന് കുറഞ്ഞത് 50% മാർക്കുള്ളവർക്കാണ് പ്രവേശനം നേടാനാകുക.  ക്ലാസുകൾ ഓഗസ്റ്റ് 17-ന് ആരംഭിക്കും.

പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാരും വിമാനങ്ങളും കൈകാര്യം ചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് സ്ഥിതിചെയ്യുന്ന ക്യാമ്പസിലെ പഠനം, വിദ്യാർത്ഥികളിൽ പ്രായോഗിക പരിജ്ഞാനവും മികച്ച പ്രൊഫഷണൽ ആത്മവിശ്വാസവും വളർത്താൻ സഹായിക്കുന്നു. ഈ നാല് വർഷ പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കും.

എഐസിറ്റിഇ അംഗീകാരത്തിന് പുറമേ, വ്യോമയാന രംഗത്തെ പ്രമുഖ അന്താരാഷ്ട്ര സംഘടനകളായ ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ , എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ  എന്നിവയുടെ അംഗീകാരമുള്ള പരിശീലന കേന്ദ്രമാണ് സി.ഐ.എ.എസ്.എൽ അക്കാദമി. അതിനാൽ തന്നെ ഇവിടെ നിന്നുള്ള പഠനം വിദേശ ഉപരിപഠനത്തിനും ആഗോളതലത്തിലെ മുൻനിര കമ്പനികളിലെ പ്ലേസ്മെന്റുകൾക്കും ഏറെ സഹായകരമാണ്.

എയർപോർട്ട് ഓപ്പറേഷൻസ്, ടെർമിനൽ മാനേജ്മെന്റ്, പാസഞ്ചർ ഹാൻഡ്‌ലിങ്, എയർലൈൻ റിസർവേഷൻ ആൻഡ് ടിക്കറ്റിങ് തുടങ്ങിയ ഏവിയേഷൻ മേഖലകളിലെ അവസരങ്ങൾക്ക് പുറമേ, ലോജിസ്റ്റിക്സ്, ഹോസ്പിറ്റാലിറ്റി രംഗങ്ങളിലും വലിയ തൊഴിൽ സാധ്യതകളാണ് ഈ കോഴ്സ് തുറന്നുനൽകുന്നത്.സെമസ്റ്ററിന് 75,000 രൂപയാണ് നാല് വർഷത്തെ പ്രോഗ്രാമിന്റെ ഫീസ്.
 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img