
ബാറ്റാ ഇന്ത്യയുടെ ഓണം ക്യാമ്പെയ്ന്‍
കൊച്ചി: ഓണാം പ്രമാണിച്ച് സവിശേഷ ഫെസ്റ്റിവല്‍ കളക്ഷനുമായി രാജ്യത്തെ മുന്‍നിര ഫുട്‌വെയര്‍ ബ്രാന്‍ഡായ ബാറ്റ ഇന്ത്യ. പ്രധാനമായും യുവാക്കളുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള ട്രെന്‍ഡിംഗ് ഫാഷനും കംഫര്‍ട്ട് ഡിസൈനും ഒത്തിണങ്ങിയ കളക്ഷനാണ് ഓണ വിപണിയിലെത്തിച്ചിരിക്കുന്നതെന്ന് ബാറ്റാ ഇന്ത്യ ചീഫ് സ്ട്രാറ്റജി ആന്‍ഡ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസര്‍ ബദ്രി ബെറിവാള്‍ പറഞ്ഞു. 799 രൂപ മുതലാണ് വിലനിലവാരം. പൂവന്‍, അയാം കാതലന്‍, മരണമാസ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ജനപ്രിയയായ യുവതാരം അനുഷ്മ അനില്‍കുമാറുമായി ചേര്‍ന്നുള്ള ഓണ ക്യാമ്പെയ്‌നും തുടക്കമായിട്ടുണ്ട്.
ദക്ഷിണേന്ത്യയിലെ ബാറ്റയുടെ പ്രധാന വിപണികളിലൊന്നായ കേരളത്തിലെ ഉപഭോക്താക്കളുടെ മാറിവരുന്ന ഫാഷന്‍ താല്‍പര്യങ്ങള്‍ക്കു യോജിച്ച പ്രീമിയം ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുമ്പോഴും ബ്രാന്‍ഡിന്റെ പരമ്പരാഗതമായ ഈടും ഗുണമേന്മയും കംഫര്‍ട്ടും ബാറ്റ ഉറപ്പുനല്‍കുന്നുവെന്നും ബദ്രി ബെറിവാള്‍ പറഞ്ഞു. പാദരക്ഷകള്‍ എന്നതിലപ്പുറം വ്യക്തിത്വത്തിന്റെ അടയാളമായി ഫുട്‌വെയറിനെ കാണുന്ന യുവാക്കളെ ലക്ഷ്യമിട്ടുള്ള ഫാഷനും ഡിസൈനുകളുമാണ് ഇത്തവണത്തെ ഫെസ്റ്റിവല്‍ കളക്ഷന്റെ പ്രധാന ആകര്‍ഷണം. രാജ്യത്തുടനീളമായി കമ്പനിക്ക് സ്വന്തമായുള്ളതും ഫ്രാഞ്ചൈസികളുമായി 1900ലേറെ സ്റ്റോറുകളുണ്ട്. 2023ലെ കണക്കുകളനുസരിച്ച് പ്രതിദിനം രണ്ടരലക്ഷത്തിലേറെ ഉപഭോക്താക്കള്‍ ബാറ്റാ സ്‌റ്റോറുകളിലെത്തിയിരുന്നു. പ്രതിവര്‍ഷം 5 കോടി ജോഡി പാദരക്ഷകളാണ് നിലവിലെ വില്‍പ്പന. ദക്ഷിണേന്ത്യയില്‍ ബ്രാന്‍ഡിനുള്ള സ്വീകാര്യത കണക്കിലെടുത്ത് കമ്പനി ഉടമസ്ഥതയിലും ഫ്രാഞ്ചൈസികളുമാി നൂറിലേറെ പുതിയ സ്റ്റോറുകള്‍ തുറക്കാനും പദ്ധതിയുണ്ട്.
Photo Courtesy - Google








