08:17pm 07 September 2026
NEWS
തറയിൽ ബഷീർ അനുസ്മരണം സംഘിടിപ്പിച്ചു.
10/05/2026  06:34 PM IST
nila
തറയിൽ ബഷീർ അനുസ്മരണം സംഘിടിപ്പിച്ചു.

 

കായംകുളം : മുതിർന്ന മാധ്യമ പ്രവർത്തകനും ജനജിഹ്വ പത്രാധിപരുമായിരുന്ന തറയിൽ ബഷീർ അനുസ്മരണം മുൻ വിവരാവകാശ കമ്മീഷണർ ഡോ.ഏ ഏ ഹക്കീം ഉത്ഘാടനം ചെയ്തു. മുൻസിപ്പൽ ലൈബ്രറി
റീഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് 
അഡ്വ. ഒ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സോളമൻ റോസാരിയോ, ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കാവിൽ നിസാം,
നഗരസഭ കൗൺസിലർ മുബീർ എസ് ഓടനാട്,  കവിയും ഗ്രന്ഥകാരനുമായ 
ഡോ. ചേരാവള്ളിശശി, പ്രശസ്ത ചലച്ചിത്ര ഗാന രചയിതാവ് ഷഹീറ നസീർ, കവയത്രി മായാ വാസുദേവ്, ബി. ദിലീപൻ, എഴുത്തുകാരൻ മാങ്കുളം ജി കെ നമ്പൂതിരി, നാസർ പടനിലം, സുരേഷ്കുമാർ ഓലകെട്ടിയമ്പലം, കവി വി.ജി.പുഷ്‌കിൻ, വിനോദ് കുമാർ,  സനാഫർബാബു, ലൈബ്രേറിയൻ, എൽ.കെ.ലിഖിത, തുടങ്ങിയവർ പ്രസംഗിച്ചു. സാഹിത്യകാരും സർഗ്ഗപ്രതിഭകളും വിവിധ  മേഖലകളിൽ പ്രാഗാല്ഭ്യം തെളിയിച്ച ഡോ. ചേരാവള്ളിശശി, ഡോ.ഏ. ഏ. ഹക്കീം, അഡ്വ. ഒ. ഹാരിസ്, മായാ വാസുദേവ്, ഷഹീറ നസീർ, മാങ്കുളം ജി കെ, ഷമീം തോപ്പിൽ സി ഡി നെറ്റ്, സുരേഷ്‌കുമാർ, തുടങ്ങിയവരെ ചടങ്ങിൽ ജനജിഹ്വാ സ്നേഹാദരവ് നൽകി ആദരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.