
കായംകുളം : മുതിർന്ന മാധ്യമ പ്രവർത്തകനും ജനജിഹ്വ പത്രാധിപരുമായിരുന്ന തറയിൽ ബഷീർ അനുസ്മരണം മുൻ വിവരാവകാശ കമ്മീഷണർ ഡോ.ഏ ഏ ഹക്കീം ഉത്ഘാടനം ചെയ്തു. മുൻസിപ്പൽ ലൈബ്രറി
റീഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്
അഡ്വ. ഒ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സോളമൻ റോസാരിയോ, ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കാവിൽ നിസാം,
നഗരസഭ കൗൺസിലർ മുബീർ എസ് ഓടനാട്, കവിയും ഗ്രന്ഥകാരനുമായ
ഡോ. ചേരാവള്ളിശശി, പ്രശസ്ത ചലച്ചിത്ര ഗാന രചയിതാവ് ഷഹീറ നസീർ, കവയത്രി മായാ വാസുദേവ്, ബി. ദിലീപൻ, എഴുത്തുകാരൻ മാങ്കുളം ജി കെ നമ്പൂതിരി, നാസർ പടനിലം, സുരേഷ്കുമാർ ഓലകെട്ടിയമ്പലം, കവി വി.ജി.പുഷ്‌കിൻ, വിനോദ് കുമാർ, സനാഫർബാബു, ലൈബ്രേറിയൻ, എൽ.കെ.ലിഖിത, തുടങ്ങിയവർ പ്രസംഗിച്ചു. സാഹിത്യകാരും സർഗ്ഗപ്രതിഭകളും വിവിധ മേഖലകളിൽ പ്രാഗാല്ഭ്യം തെളിയിച്ച ഡോ. ചേരാവള്ളിശശി, ഡോ.ഏ. ഏ. ഹക്കീം, അഡ്വ. ഒ. ഹാരിസ്, മായാ വാസുദേവ്, ഷഹീറ നസീർ, മാങ്കുളം ജി കെ, ഷമീം തോപ്പിൽ സി ഡി നെറ്റ്, സുരേഷ്‌കുമാർ, തുടങ്ങിയവരെ ചടങ്ങിൽ ജനജിഹ്വാ സ്നേഹാദരവ് നൽകി ആദരിച്ചു.











