02:01pm 09 November 2026
NEWS
ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച ബെയ്ലിൻ ദാസിനെ ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തു


13/05/2025  06:28 PM IST
nila
ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച ബെയ്ലിൻ ദാസിനെ ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തു

 തിരുവനന്തപുരം:  വഞ്ചിയൂര്‍ കോടതിയിലെ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച അഭിഭാഷകനെ ട്രിവാൻഡ്രം ബാർ അസോസിയേഷൻ അം​ഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് പള്ളിച്ചൽ എസ് കെ പ്രമോദും സെക്രട്ടറി മുരളീധരൻ ജി വള്ളക്കടവുമാണ് അഡ്വക്കേറ്റ് ബെയ്ലിൻ ദാസിനെ സസ്പെൻഡ് ചെയ്ത വിവരം അറിയിച്ചത്. 

പ്രായംകൊണ്ട് സീനിയറാണെങ്കിലും അഭിഭാഷകവൃത്തിയിൽ അത്ര സീനിയറല്ല ബെയ്ലിൻ ദാസ്. റിട്ടയർമെൻ്റിന് ശേഷം 2014-ൽ ആണ് ഇയാൾ അഭിഭാഷകനായി എന്റോൾ ചെയ്യുന്നത്. വളരെ പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരനാണ് ബെയ്ലിൻ ദാസ് എന്നാണ് അഭിഭാഷകർ പറയുന്നത്. ഇയാളുടെ ഓഫീസിലെ ജൂനിയർ അഭിഭാഷകരായ രണ്ട് വനിതകൾ തമ്മിലുള്ള പ്രശ്നത്തിന്റെ പേരിലാണ് അഭിഭാഷകയെ മർദ്ദിച്ചത് എന്നാണ് വിവരം. 

രാവിലെ മുതൽ ബെയ്‌ലിൻ മോശമായി പെരുമാറാൻ തുടങ്ങിയെന്നും ഇതിനെ ചോദ്യം ചെയ്തപ്പോൾ പ്രകോപിതനായ അദ്ദേഹം കസേര വലിച്ചെറിയുകയും തുടർന്ന് മുഖത്തും ശരീരത്തിലും അടിക്കുകയും ചവിട്ടുകയും ചെയ്തു എന്നുമാണ് യുവതിയു‌ടെ പരാതി. നിലവിളി കേട്ട് ഓടിയെത്തിയ മറ്റ് സ്റ്റാഫ് അംഗങ്ങളാണ് ശ്യാമിലിയെ രക്ഷിച്ചത്.

ബെയ്‌ലിനിൽ നിന്ന് ഇതിനു മുൻപും ശാരീരികവും മാനസികവുമായ പീഡനം ഏൽക്കേണ്ടി വന്നിട്ടുണ്ടെന്ന് പരാതിക്കാരി പറയുന്നു. ചെറിയ കാര്യങ്ങൾക്കുപോലും അദ്ദേഹം ദേഷ്യപ്പെടുകയും അസഭ്യം പറയുകയും ചെയ്യും. ഓഫീസിലെ മറ്റ് സ്റ്റാഫ് അംഗങ്ങളോടും ബെയ്‌ലിൻ അപമര്യാദയായി പെരുമാറാറുണ്ടെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു. ഗുരുതരമായി പരിക്കുപറ്റിയ യുവതി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img