02:57pm 29 October 2026
NEWS
ശനിയാഴ്ച മുതൽ ആവോലി/നെയ്മീൻ പിടിക്കാനുള്ള നിരോധനം നീങ്ങുന്നു; വലവീശാൻ അനുമതി
29/10/2026  12:24 PM IST
nila
ശനിയാഴ്ച മുതൽ ആവോലി/നെയ്മീൻ പിടിക്കാനുള്ള നിരോധനം നീങ്ങുന്നു; വലവീശാൻ അനുമതി

 


ദോഹ: ഖത്തറിൽ ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിലുണ്ടായിരുന്ന ആവോലി/നെയ്മീൻ പിടിക്കാനുള്ള നിരോധനം ശനിയാഴ്ച (ഒക്ടോബർ 31) അവസാനിക്കുമെന്ന് നഗരസഭ മന്ത്രാലയം അറിയിച്ചു. പ്രജനന സമയത്ത് മൽസ്യസമ്പത്ത് സംരക്ഷിക്കുന്നതിനും സമുദ്രസമ്പത്തിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിനുമായി നഗരസഭ മന്ത്രാലയത്തിന് കീഴിലുള്ള ഫിഷറീസ് വകുപ്പാണ് രണ്ടുമാസത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ശനിയാഴ്ച മുതൽ വല (Gillnets) ഉപയോഗിച്ചുള്ള മീൻ പിടുത്തം പുനരാരംഭിക്കാം. വിലക്ക് കാലയളവിൽ ചൂണ്ട ഉപയോഗിച്ചു പിടിക്കാൻ മാത്രമായിരുന്നു അനുമതി.
​ജി.സി.സി കാർഷിക സഹകരണ സമിതിയുടെ തീരുമാനപ്രകാരം 2008 മുതൽ നടപ്പിലാക്കിവരുന്ന ഫിഷറീസ് മാനേജ്‌മെന്റ് പദ്ധതിയുടെ ഭാഗമായാണ് ഇത്. രാജ്യത്ത് 2025-ൽ മാത്രം 3,484 ടൺ നെയ്മീൻ ഉൽപ്പാദിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.​
വിലക്ക് മൂലം പ്രയാസത്തിലായ ലൈസൻസുള്ള 168 ബോട്ട് ഉടമകൾക്കായി കഴിഞ്ഞ വർഷം 1.68 മില്യൺ ഖത്തർ റിയാൽ ധനസഹായം നൽകിയിരുന്നു. കൂടാതെ, മൽസ്യബന്ധന മേഖലയുടെ സ്ഥിരത ഉറപ്പാക്കാൻ 356 സ്വകാര്യ ബോട്ടുകൾക്കും 15 സാമാക് ബോട്ടുകൾക്കുമായി പ്രതിവർഷം 3.785 മില്യൺ റിയാലിന്റെ സാമ്പത്തിക പിന്തുണയും മന്ത്രാലയം നൽകിവരുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img