NEWS
ബയോമെഡിക്കൽ മാലിന്യ നിർമ്മാർജ്ജനത്തെ കുറിച്ച് നടത്തിയ അവബോധ പരിശീലന പരിപാടി
30/08/2025 05:10 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

എറണാകുളം അമ്പലമേടിൽ പ്രവർത്തിക്കുന്ന കേരള എൻവിറോ ഇൻഫ്രാസ്റ്റ്സർ ലിമിറ്റഡ് ( (കെ ഇ ഐ ൽ ) എറണാകുളം ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിലെ പ്രതിനിധികൾക്കായി ബയോമെഡിക്കൽ മാലിന്യ നിർമ്മാർജ്ജനത്തെ കുറിച്ച് നടത്തിയ അവബോധ പരിശീലന പരിപാടി കേരള പൊലൂഷൻ കണ്ട്രോൾ ബോർഡ് ചെയർപേഴ്സൺ ശ്രീമതി എസ് ശ്രീകല ഉത്ഘാടനം ചെയ്തു . വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നായി 96 പേർ പരിപാടിയിൽ പങ്കെടുത്തു .സെൻട്രൽ പൊലൂഷൻ കണ്ട്രോൾ ബോർഡ് റീജിയണൽ ഡയറക്ടർ ശ്രീ ജെ ചന്ദ്രബാബു ആണ് ക്ലാസ് എടുത്തത് . പരിപാടിയിൽ കേരള പൊലൂഷൻ കണ്ട്രോൾ ബോർഡ് എൻവിറോണ്മെന്റൽ എഞ്ചിനീയർ ശ്രീമതി ബിൻസി , കെ ഇ ഐ ൽ ഡയറക്ടർ ഡോ .പരമേശ്വരൻ , സിഇഒ ഡോ എൻ കെ പിള്ള എന്നിവർ സംസാരിച്ചു .
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








