NEWS
ബോധവൽക്കരണവും പ്രതിരോധവും: ഖത്തറിന്റെ പ്രമേഹ മാർഗരേഖ
07/01/2026 05:48 AM IST
nila

ദോഹ:2027-ൽ ഇന്റർനാഷണൽ ഡയബറ്റീസ് ഫെഡറേഷൻ വേൾഡ് ഡയബറ്റീസ് കോൺഗ്രസ് ദോഹയിൽ നടക്കാനിരിക്കെ,
ആരോഗ്യത്തിന്റെ ഭാവിക്കായി വ്യക്തമായ ദിശയുമായി ഖത്തർ. 2030ഓടെ പ്രമേഹം നിയന്ത്രിക്കാനുള്ള മാർഗ്ഗരേഖ പ്രഖ്യാപിച്ചു.തിരിച്ച റിയാതെ തന്നെ പ്രമേഹവുമായി ജീവിക്കുന്ന ആയിരങ്ങൾ രാജ്യത്തുണ്ടെന്നതിനാൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്.
സമൂഹകേന്ദ്രിത ബോധവൽക്കരണം, വ്യാപക പരിശോധനകൾ, ലക്ഷ്യമിട്ട ഇടപെടലുകൾ എന്നിവ ഉൾക്കൊള്ളുന്ന ദേശീയപ്രവർത്തനപദ്ധതിയിലൂടെ പ്രമേഹവും അനുബന്ധ രോഗങ്ങളും മൂലമുള്ള മരണനിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യം.
ഷോപ്പിംഗ് മാളുകൾ മുതൽ ജോലി സ്ഥലങ്ങൾ വരെ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ് ഡയബറ്റീസ് ഖത്തർ. പ്രമേഹം തടയൽ തന്നെയാണ് ഏറ്റവും ഫലപ്രദമായ ചികിത്സയെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അബ്ദുള്ള അൽ ഹമഖ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











