02:54am 20 August 2026
NEWS
ഖത്തറിൽ അപകടദൃശ്യങ്ങൾ പകർത്തിയാൽ വൻ പിഴയും തടവും: മുന്നറിയിപ്പുമായി അധികൃതർ
18/08/2026  07:52 PM IST
nila
ഖത്തറിൽ അപകടദൃശ്യങ്ങൾ പകർത്തിയാൽ വൻ പിഴയും തടവും: മുന്നറിയിപ്പുമായി അധികൃതർ

 

 

​ദോഹ: ഖത്തറിൽ റോഡപകടങ്ങളിലോ മറ്റ്ദുരന്തങ്ങളിലോപ്പെടുന്നവരുടെ ചിത്രങ്ങളും വീഡിയോകളും അനുമതിയില്ലാതെ പകർത്തുന്നതും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും കടുത്ത കുറ്റകൃത്യമാണെന്ന് അധികൃതരുടെ മുന്നറിയിപ്പ്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.
​ഖത്തർ പീനൽ കോഡിലെ ആർട്ടിക്കിൾ 333 പ്രകാരം വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നത് ശിക്ഷാർഹമാണ്. അപകടങ്ങളിൽ പരിക്കേറ്റവരുടെയോ മരണപ്പെട്ടവരുടെയോ ദൃശ്യങ്ങൾ പകർത്തിയാൽ രണ്ട് വർഷം വരെ തടവോ, 10,000 ഖത്തർ റിയാൽ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.​പൊതുസ്ഥലങ്ങളിലാണെങ്കിൽ പോലും തങ്ങളുടെ അനുവാദമില്ലാതെ മറ്റുള്ളവരുടെ ദൃശ്യങ്ങൾ പകർത്തുന്നതും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഉപയോഗിക്കുന്നതും കുറ്റകരമാണ്. ദുരന്തമുഖങ്ങളിൽ സഹായിക്കുന്നതിന് പകരം ദൃശ്യങ്ങൾ പകർത്താൻ മുതിരരുതെന്നും, ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യരുതെന്നും പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img