
പ്രൊഫ.ഡോ. ബി . മധുസൂദനക്കുറുപ്പ് എഴുതിയ വേമ്പനാട്ടുകായലിനെ കുറിച്ചുള്ള പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്യുന്നു
കൊച്ചി: വേമ്പനാട് കായലിനെക്കുറിച്ചും കേരളത്തിലെ മത്സ്യബന്ധന-മത്സ്യകൃഷി മേഖലയെക്കുറിച്ചും വ്യക്തവും ആധികാരികവുമായ അറിവ് നൽകുന്ന ഗ്രന്ഥമാണ് "Exploring the Legacy of Fishing and Farming Below Sea Level: Vembanad Kole Wetlands of Southern India’ എന്ന പുസ്തകം എന്ന് മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശൻ പറഞ്ഞു. അന്തരിച്ച പ്രൊഫ. (ഡോ.) ബി. മധുസൂദനക്കുറുപ്പിന്റെ സ്മരണാർത്ഥം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് സംഘടിപ്പിച്ച പുസ്തകപ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവേഷകർക്കും അക്കാദമിക് വിദഗ്ധർക്കും വിവിധ ഏജൻസികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ ഗ്രന്ഥം വരുംതലമുറകൾക്കായി അദ്ദേഹം ശേഷിപ്പിച്ച വിലപ്പെട്ട വൈജ്ഞാനിക സംഭാവനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ചടങ്ങിൽ മുഖ്യമന്ത്രി പുസ്തകം പ്രൊഫ. (ഡോ.) ബി. മധുസൂദനക്കുറുപ്പിന്റെ കുടുംബാംഗങ്ങളോടൊപ്പം മുൻ ഫിഷറീസ് മന്ത്രിമാരായ ശ്രീ. കെ. ബാബു, ശ്രീ. എസ്. ശർമ്മയ്ക്കും കൈമാറി പ്രകാശനം നിർവഹിച്ചു.സർവകലാശാലകൾ എല്ലാം ഗവേഷണ കേന്ദ്രങ്ങളായി മാറ്റണമെന്നാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അതിനുള്ള എന്ത് സഹായവും ചെയ്യാൻ സർക്കാർ തയാറാണെന്നുംഅതിൽ മുന്നിൽക്കണ്ടാണ് ഗവേഷകകർക്കുള്ള ഗ്രാന്റ് ഉയർത്തണമെന്ന് കുസാറ്റിന്റെ ആവിശ്യം അപ്പോൾ തന്നെ അംഗീകരിച്ച് നൽകിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കേരള ഫിഷറീസ് വകുപ്പ് മന്ത്രി അഡ്വ. വി. ഇ. അബ്ദുൽ ഗഫൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. (ഡോ.) എം. ജുനൈദ് ബുഷിരി, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഒസെൻ സ്റ്റഡീസ് (കുഫോസ്) വൈസ് ചാൻസലർ പ്രൊഫ. (ഡോ.) എ. ബിജുകുമാർ, മുൻ ഫിഷറീസ് മന്ത്രിമാരായ ശ്രീ. കെ. ബാബു, ശ്രീ. എസ്. ശർമ്മ, എം.എൽ.എ. ശ്രീ. ടി. ജെ. വിനോദ്, എം.എൽ.എയും കുസാറ്റ് സിൻഡിക്കേറ്റ് അംഗവുമായ ശ്രീ. മുഹമ്മദ് ഷിയാസ്, കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. വി.കെ. മിനിമോൾ, കൊച്ചി കോർപ്പറേഷൻ കൗൺസിലർ ശ്രീ. കെ. വി. പി. കൃഷ്ണകുമാർ, കുസാറ്റ് രജിസ്ട്രാർ ഡോ. ഹരി ഗോവിന്ദ് പി. സി. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.2026 ഒക്ടോബർ 18-ന് അന്തരിച്ച പ്രൊഫ. ബി. മധുസൂദന കുറുപ്പ് ഫിഷറീസ് ശാസ്ത്രം, വിദ്യാഭ്യാസം, ജലജീവി വൈവിധ്യ ഗവേഷണം, ഫിഷറീസ് ഭരണനിർവഹണം എന്നീ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിരുന്നു. അധ്യാപകനും ശാസ്ത്രജ്ഞനുമായിരുന്ന അദ്ദേഹം ഫിഷറീസ് വിദ്യാഭ്യാസം, ജലജീവി വൈവിധ്യ ഗവേഷണം, മൺസൂൺ ട്രോളിംഗ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട നിരവധി വിദഗ്ധ സമിതികളിൽ അംഗമായിരുന്നു. കേരള ഫിഷറീസ് മന്ത്രിയുടെ ഉപദേഷ്ടാവായും ഇന്ത്യയിലെ ആദ്യ ഫിഷറീസ് സർവകലാശാലയായ കുഫോസിന്റെ സ്ഥാപക വൈസ് ചാൻസലറായും ഉത്തർപ്രദേശിലെ ശ്രീ വെങ്കിടേശ്വര സർവകലാശാലയുടെ മൂന്നാമത്തെ വൈസ് ചാൻസലറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Photo Courtesy - Google










