11:06am 09 November 2026
NEWS
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ജി-റിംഗ് റോഡിലെ ഗതാഗതം താൽക്കാലികമായി അടച്ചിടും
22/04/2025  07:49 PM IST
nila
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ജി-റിംഗ് റോഡിലെ ഗതാഗതം താൽക്കാലികമായി അടച്ചിടും

ദോഹ:  ജി റിംഗ് റോഡിൽ ദോഹയിലേക്കുള്ളവഴി  താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി( അഷ്ഗാൽ) അറീയിച്ചു.റാസ് ബു ഫോണ്ടാസ് ഇന്റർചേഞ്ചിനും ഹമദ് ഇന്റർനാഷണൽ എയർപോർട്ട് ഇന്റർചേഞ്ചിനും ഇടയിൽ തുടർച്ചയായി മൂന്ന് രാത്രികളിൽ റോഡ് അടച്ചിടും. അതേസമയം സർവീസ് റോഡ് തുറന്നിരിക്കും.
 ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ച് അറ്റകുറ്റപ്പണികൾ നടത്തുന്നതിനായാണ് റോഡ് അടച്ചിടുന്നത്. ഏപ്രിൽ 25 വെള്ളിയാഴ്ച പുലർച്ചെ 2 മുതൽ രാവിലെ 10 വരെയും  ഏപ്രിൽ 26 ശനിയാഴ്ച പുലർച്ചെ 2 മുതൽ രാവിലെ 8 വരെയും ഏപ്രിൽ 27 ഞായറാഴ്ച അർദ്ധരാത്രി 12 മുതൽ പുലർച്ചെ 5 വരെയുമാണ് 
റോഡ് അടച്ചിടുക.ദോഹയിലേക്ക് പോകുന്ന വാഹനമോടിക്കുന്നവർ അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ മാപ്പിൽ കാണിച്ചിരിക്കുന്നതുപോലെ സമാന്തര സർവീസ് റോഡ് ഉപയോഗിക്കേണ്ടതുണ്ടെന്ന് അഷ്ഗാൽഅറിയിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img