
ദോഹ: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഖത്തർ അറബ്, ഇസ്ലാമിക് രാഷ്ട്രങ്ങളുടെ അടിയന്തര ഉച്ചകോടിക്ക്ദോഹ വേദിയായി. ഉച്ചകോടിയിലെ കരട് പ്രമേയേത്തിൽ ഇസ്രായേൽ നടത്തിയ നടപടികളെ “വംശഹത്യ, വംശീയ ഉന്മൂലനം, പട്ടിണി അടക്കമുള്ള ശത്രുതാപരമായ പ്രവൃത്തികൾ” എന്ന് വിശേഷിപ്പിച്ച് കടുത്ത അപലപനം രേഖപ്പെടുത്തി. ഇത്തരം പ്രവൃത്തികൾ സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സാധ്യതകളെ ഭീഷണിപ്പെടുത്തുന്നതായും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
“ഇരട്ടത്താഴുകൾ” പ്രയോഗിക്കുന്നത് അവസാനിപ്പിച്ച് ഇസ്രായേലിനെതിരെ നടപടിയെടുക്കണമെന്ന്
അന്താരാഷ്ട്ര സമൂഹത്തോട്
ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ-താനി,
ആവശ്യപ്പെട്ടു.
സെപ്റ്റംബർ 9-നുണ്ടായ ആക്രമണത്തിൽ ഹമാസ് ചർച്ചാസംഘത്തിലെ അഞ്ച് പേർ കൊല്ലപ്പെട്ടു. ഇവരിൽ ഒരാൾ സംഘടനയുടെ മുഖ്യ ചർച്ചക്കാരനായ ഖലീൽ അൽ-ഹയ്യയുടെ മകനായിരുന്നു. ഒരു ഖത്തരി സുരക്ഷാ ഉദ്യോഗസ്ഥനും ജീവൻ നഷ്ടപ്പെട്ടു.
2012 മുതൽ ഹമാസ് രാഷ്ട്രീയ ബ്യൂറോയ്ക്ക് ദോഹയിൽ അഭയം നൽകുന്ന ഖത്തർ യു.എസ്.യുടെ അടുത്ത സഖ്യകക്ഷിയായും പ്രവർത്തിക്കുന്നു.











