09:49pm 03 September 2026
NEWS
അസറ്റ് കന്‍സാര സാംപ്ള്‍ ഫ്‌ളാറ്റ് തുറന്നു
07/02/2025  05:24 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അസറ്റ് കന്‍സാര സാംപ്ള്‍ ഫ്‌ളാറ്റ് തുറന്നു

തിരുവനന്തപുരം: കാര്യവട്ടത്ത് ടെക്‌നോപാര്‍ക്കിനു സമീപം നിര്‍മാണം പുരോഗമിക്കുന്ന അസറ്റ് ഹോംസിന്റെ 2, 3, 4 ബിഎച്ച്‌കെ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ് പദ്ധതിയായ അസറ്റ് കന്‍സാരയുടെ സാംപ്ള്‍ ഫ്‌ളാറ്റ് തുറന്നു. അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ കുമാര്‍ വി., ജോയിന്റ് വെഞ്ച്വര്‍ പാര്‍ട്ണര്‍ സേവ്യര്‍ ലൂക്ക് ഫെര്‍ണാണ്ടസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. 75 സെന്റില്‍ വിശാലമായ ഓപ്പണ്‍ സ്‌പേസ് സൗകര്യങ്ങളോടെ നിര്‍മിക്കുന്ന 96 ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകളുടെ പദ്ധതിയായ അസറ്റ് കന്‍സാര 2025 ഡിസംബറോടെ നിര്‍മാണം പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് കൈമാറുമെന്ന് സുനില്‍ കുമാര്‍ പറഞ്ഞു.

18 വര്‍ഷത്തിനുള്ളില്‍ അസറ്റ് ഹോംസ് 84 പദ്ധതികള്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് കൈമാറി. സംസ്ഥാനത്തെ 9 ജില്ലയിലായി 32 പദ്ധതികള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുണ്ട്. വിവരങ്ങള്‍ക്ക് assethomes.in

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img