NEWS
പോരാട്ടം ഷാനിമോൾ ഉസ്മാനും മുഹമ്മദ് മുഹ്സിനും തമ്മിൽ; ഡെപ്യൂട്ടി സ്പീക്കറെ നിയമസഭ ഇന്ന് തെരഞ്ഞെടുക്കും
02/06/2026 08:33 AM IST
nila

തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. രാവിലെ 9 മണിക്കാണ് നിയമസഭയിൽ വോട്ടെടുപ്പ് ആരംഭിക്കുക. യുഡിഎഫ് പ്രതിനിധിയായി ഷാനിമോൾ ഉസ്മാനും എൽഡിഎഫിനുവേണ്ടി മുഹമ്മദ് മുഹ്സിനുമാണ് മത്സര രംഗത്തുള്ളത്.
നിയമസഭയിലെ നിലവിലെ കക്ഷിനിലവാരം അനുസരിച്ച് യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന് വലിയ ഭൂരിപക്ഷത്തോടെ വിജയിക്കാനാകും. അതേസമയം, ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കും ഇന്നുതന്നെ നിയമസഭയിൽ തുടക്കമാകും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










