NEWS
ഡോ. ഇ.എം. മാലതിയുടെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു.
27/09/2025 05:39 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കേരളത്തിൻ്റെ രാഷ്ട്രീയ-സാമൂഹിക ചരിത്രത്തിൽ നിർണ്ണായക സ്ഥാനം വഹിച്ച കേരളത്തിൻ്റെ പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മൂത്ത മകൾ, ഡോ. ഇ.എം. മാലതിയുടെ വിയോഗം ഏറെ ദു:ഖകരമാണ്.
വർഷങ്ങളോളം പൊതുരംഗത്ത് സജീവമായി പ്രവർത്തിച്ച ഡോ. ഇ.എം. മാലതി, ആധുനിക കേരളത്തിൻ്റെ വളർച്ചയിലെ സുപ്രധാനമായ പങ്കുവഹിച്ച ഒരു കുടുംബത്തിലെ അംഗമെന്ന നിലയിലും, സ്വന്തം നിലയിൽ സമൂഹത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തി എന്ന നിലയിലും എന്നും സ്മരിക്കപ്പെടും.
പരേതയുടെ വേർപാടിൽ കേരള നിയമസഭയുടെയും എന്റെയും പേരിലുള്ള അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
കുടുംബത്തിൻറെ ദുഃഖത്തിൽ പങ്കുചേരുന്നു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











