07:52am 09 November 2026
NEWS
ആസ്പെയർ സമ്മർ ക്യാമ്പിന് ആവേശകരമായ സമാപനം; കായികക്ഷമതയും വിനോദവും പങ്കുവെച്ച് 5 ആഴ്ചകൾ
31/07/2026  02:36 PM IST
nila
ആസ്പെയർ സമ്മർ ക്യാമ്പിന് ആവേശകരമായ സമാപനം; കായികക്ഷമതയും വിനോദവും പങ്കുവെച്ച് 5 ആഴ്ചകൾ

ദോഹ: അഞ്ച് ആഴ്ച നീണ്ടുനിന്ന കായിക, വിദ്യാഭ്യാസ, വിനോദ പരിപാടികൾക്ക് ശേഷം ഈ വർഷത്തെ ആസ്പെയർ സമ്മർ ക്യാമ്പിന് (Aspire Summer Camp 2026) വർണാഭമായ സമാപനം. 6 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച സമ്മർ ക്യാമ്പ് കുട്ടികളിലെ പുതിയ കായിക അഭിരുചികൾ കണ്ടെത്താനും കഴിവുകൾ മെച്ചപ്പെടുത്താനും മികച്ച അവസരമൊരുക്കി.
​വ്യാഴാഴ്ച ആസ്പെയർ ഡോമിൽ വെച്ച് നടന്ന സമാപന ചടങ്ങിൽ കുട്ടികളുടെ സജീവ പങ്കാളിത്തവും നേട്ടങ്ങളും ആഘോഷിക്കപ്പെട്ടു. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച സ്പോൺസർമാരെയും വോളന്റിയർമാരെയും ചടങ്ങിൽ ആദരിച്ചു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. തുടർന്ന് കുട്ടികൾക്കായി വിവിധ വിനോദ പരിപാടികളും സംവേദനാത്മക അവതരണങ്ങളും അരങ്ങേറി.ക്യാമ്പിന്റെ ഭാഗമായി ഫുട്ബോൾ, ബാസ്കറ്റ്ബോൾ, വോളിബോൾ, നീന്തൽ, ജിംനാസ്റ്റിക്സ്, സ്വയംരക്ഷണ പരിശീലനം (Self-defence), ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് എന്നിങ്ങനെ അനവധി പ്രവർത്തനങ്ങളാണ് കുട്ടികൾക്കായി ഒരുക്കിയിരുന്നത്.
​കായിക പരിശീലനങ്ങൾക്ക് പുറമെ, ദോഹയിലെ പ്രധാന സാംസ്കാരിക കേന്ദ്രങ്ങളിലേക്ക് ആഴ്ചതോറും പഠനയാത്രകളും സംഘടിപ്പിച്ചിരുന്നു.
ആരോഗ്യമുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നത് നമ്മുടെ യുവതലമുറയിൽ നിന്നാണ്. എല്ലാ കഴിവുകളുമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വളരാനും പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള മികച്ച അവസരമാണ് ഈ സമ്മർ ക്യാമ്പിലൂടെ ഞങ്ങൾ ഒരുക്കിയതെന്ന് ആസ്പെയർ സോൺ
ഇവന്റ്സ് ആൻഡ് വെന്യൂസ് ഡയറക്ടർ
അഹമ്മദ് മുഹമ്മദ് അൽ-ഹസ്സൻപറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img