
ദോഹ:ഓർത്തോപീഡിക് ആൻഡ് സ്പോർട്സ് മെഡിസിൻ(Aspetar) ഹോസ്പിറ്റലിലെ ലബോറട്ടറിക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. കോളേജ് ഓഫ് അമേരിക്കൻ പാത്തോളജിസ്റ്റ്സിന്റെ (CAP) ആഗോള ഗുണനിലവാര അക്രഡിറ്റേഷനാണ് തുടർച്ചയായി ഏഴാം തവണയും സ്വന്തമാക്കിയത്. രണ്ടു വർഷം കാലാവധിയുള്ളതാണ് ഈ അക്രഡിറ്റേഷൻ. കായികതാരങ്ങൾക്കുള്ള രോഗനിർണ്ണയ മികവിലും ലബോറട്ടറി സേവനങ്ങളിലെ സാങ്കേതിക മികവിലും രോഗികളുടെ സുരക്ഷയിലുമുള്ള വിശ്വസ്തതയാണ് ഈ നേട്ടത്തിലൂടെ വ്യക്തമാകുന്നത്. ഖത്തറിൽ ആദ്യമായി സി.എ.പി (CAP) അക്രഡിറ്റേഷൻ നേടുന്ന മെഡിക്കൽ ലബോറട്ടറികളിൽ ഒന്നാണ് അസ്‌പെറ്റർ
കായികതാരങ്ങളുടെ ആരോഗ്യനില പുനഃപരിശോധിക്കുന്നതിനും പരിക്കുകൾക്ക് ശേഷമുള്ള തിരിച്ചുവരവ് നിർണ്ണയിക്കുന്നതിനും അന്താരാഷ്ട്ര നിലവാരത്തിലുള്ള കൃത്യമായ പരിശോധനാ ഫലങ്ങൾ അത്യാവശ്യമാണ്. തദ്ദേശീയരും അന്തർദേശീയരുമായ മികച്ച കായികതാരങ്ങൾക്ക് ലോകോത്തര നിലവാരത്തിലുള്ള ലബോറട്ടറി സേവനങ്ങളും പരിശോധനകളുമാണ്
അസ്‌പെറ്റർ
ഉറപ്പുനൽകുന്നത്.










