03:49pm 18 September 2026
NEWS
ആഗോള അംഗീകാരം നിലനിർത്തി Aspetar; കോളേജ് ഓഫ് അമേരിക്കൻ പാത്തോളജിസ്റ്റ്സ് അംഗീകാരം തുടർച്ചയായി ഏഴാം തവണയും സ്വന്തമാക്കി


18/09/2026  12:48 PM IST
nila
ആഗോള അംഗീകാരം നിലനിർത്തി  Aspetar; കോളേജ് ഓഫ് അമേരിക്കൻ പാത്തോളജിസ്റ്റ്സ് അംഗീകാരം തുടർച്ചയായി ഏഴാം തവണയും സ്വന്തമാക്കി

 

ദോഹ:ഓർത്തോപീഡിക് ആൻഡ് സ്പോർട്സ് മെഡിസിൻ(Aspetar) ഹോസ്പിറ്റലിലെ ലബോറട്ടറിക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. കോളേജ് ഓഫ് അമേരിക്കൻ പാത്തോളജിസ്റ്റ്സിന്റെ (CAP) ആഗോള ഗുണനിലവാര അക്രഡിറ്റേഷനാണ് തുടർച്ചയായി ഏഴാം തവണയും സ്വന്തമാക്കിയത്. രണ്ടു വർഷം കാലാവധിയുള്ളതാണ് ഈ അക്രഡിറ്റേഷൻ.  ​കായികതാരങ്ങൾക്കുള്ള രോഗനിർണ്ണയ മികവിലും ലബോറട്ടറി സേവനങ്ങളിലെ സാങ്കേതിക മികവിലും രോഗികളുടെ സുരക്ഷയിലുമുള്ള വിശ്വസ്തതയാണ് ഈ നേട്ടത്തിലൂടെ വ്യക്തമാകുന്നത്. ഖത്തറിൽ ആദ്യമായി സി.എ.പി (CAP) അക്രഡിറ്റേഷൻ നേടുന്ന മെഡിക്കൽ ലബോറട്ടറികളിൽ ഒന്നാണ് അസ്‌പെറ്റർ 
​കായികതാരങ്ങളുടെ ആരോഗ്യനില പുനഃപരിശോധിക്കുന്നതിനും പരിക്കുകൾക്ക് ശേഷമുള്ള തിരിച്ചുവരവ് നിർണ്ണയിക്കുന്നതിനും അന്താരാഷ്ട്ര നിലവാരത്തിലുള്ള കൃത്യമായ പരിശോധനാ ഫലങ്ങൾ അത്യാവശ്യമാണ്. തദ്ദേശീയരും അന്തർദേശീയരുമായ മികച്ച കായികതാരങ്ങൾക്ക് ലോകോത്തര നിലവാരത്തിലുള്ള ലബോറട്ടറി സേവനങ്ങളും പരിശോധനകളുമാണ് 
അസ്‌പെറ്റർ 
 ഉറപ്പുനൽകുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img