11:28pm 11 November 2026
NEWS
കേബിൾ ലൈൻ പുനഃസ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് ഏഷ്യാനെറ്റ് കേബിൾ ടിവിയുടെ കരാർ ജീവനക്കാരൻ മരണമടഞ്ഞു
10/06/2026  07:52 PM IST
nila
കേബിൾ ലൈൻ പുനഃസ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് ഏഷ്യാനെറ്റ് കേബിൾ ടിവിയുടെ കരാർ ജീവനക്കാരൻ മരണമടഞ്ഞു

​ചെങ്ങന്നൂർ: പൂലിയൂരിൽ കേബിൾ ലൈൻ പുനഃസ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് ഏഷ്യാനെറ്റ് കേബിൾ ടിവിയുടെ കരാർ ജീവനക്കാരൻ മരണമടഞ്ഞു.
ഈസ്റ്റ് ഓതറ തൈക്കാട്ട് പടിഞ്ഞാറേതിൽ  ജനിൽ കുമാർ (47) ആണ്  മരണമടഞ്ഞത്.
​ചൊവ്വാഴ്ച വൈകിട്ട് 6.30 ഓടെ പൂലിയൂർ ബ്ലോക്ക് പടിക്ക് സമീപമായിരുന്നു അപകടം. ഈ ഭാഗത്ത് പഴയ വൈദ്യുത പോസ്റ്റ് മാറ്റി പുതിയത് സ്ഥാപിച്ചതിനെ തുടർന്ന് ലൈൻ ചാർജ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേബിൾ കണക്ഷൻ പുനഃസ്ഥാപിക്കാനായി ജനിൽകുമാറും സഹപ്രവർത്തകരും സ്ഥലത്തെത്തിയത്.
​പോസ്റ്റിൽ ഏണി ചാരിവെച്ച് കേബിൾ കെട്ടുന്നതിനിടെ ജനിൽകുമാറിന്റെ കാല് തെന്നി. വീഴാൻ പോയപ്പോൾ പിടിത്തം കിട്ടാനായി പോസ്റ്റിലെ തെരുവ് വിളക്ക് ഘടിപ്പിക്കുന്ന യു-ക്ലാമ്പിൽ  പിടിച്ചതോടെ ശക്തമായ ഷോക്കേറ്റ് താഴേക്ക് തെറിച്ചു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകർ ഉടൻ തന്നെ
പ്രഥമശുശ്രൂഷ ലഭ്യമാക്കി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പി.ടി​ജയശ്രി യാണ് ഭാര്യ. 
വിസ്മയ , ആരത്രിക എന്നിവർ മക്കളാണ്.
 സംസ്‌കാരം  വ്യാഴാഴ്ച
വൈകിട്ട്
 മൂന്നിന് വീട്ടുവളപ്പിൽ നടക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.