NEWS
ഏഷ്യൻ കപ്പ് ബാസ്ക്കറ്റ്ബോൾ : ഖത്തർ ഇന്ന് ഇന്ത്യയെയും ന്യൂസിലൻഡിനെയും നേരിടും
03/04/2026 06:55 PM IST
nila

സിംഗപ്പൂർ/ദോഹ : സിംഗപ്പൂരിൽ നടക്കുന്ന ഏഷ്യൻ കപ്പ് ബാസ്ക്കറ്റ്ബോൾ (3x3) ചാമ്പ്യൻഷിപ്പിൽ ഖത്തർ ഇന്ന് തങ്ങളുടെ പോരാട്ടം ആരംഭിക്കുന്നു. ഗ്രൂപ്പ് ഡി-യിലെ മത്സരങ്ങളിൽ ഇന്ത്യയും ന്യൂസിലൻഡുമാണ് ഖത്തറിന്റെ എതിരാളികൾ.ഏപ്രിൽ 1 മുതൽ 5 വരെ നടക്കുന്ന ടൂർണമെന്റിൽ ഏഷ്യയിലെ കരുത്തരായ 22 രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്.മുഹമ്മദ് ഹാഷിം സൈദാൻ, മുബാറക് ജാമ, ഡിജാൻ യാനിച്ച്, നെഡിം മുസ്ലിച്ച് എന്നിവരാണ് ഖത്തർ ടീമിനായി കളത്തിലിറങ്ങുന്നത്. മാർക്കോയാണ് പരിശീലകൻ.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











