02:37pm 11 November 2026
NEWS
അഷ്ഗാലിന്റെ പുതിയ പദ്ധതി: ഖത്തറിന് ആധുനിക പരിസ്ഥിതി ലാബ്
08/10/2025  01:39 PM IST
nila
അഷ്ഗാലിന്റെ പുതിയ പദ്ധതി: ഖത്തറിന് ആധുനിക പരിസ്ഥിതി ലാബ്

 

ദോഹ: ഖത്തർ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ, പരിസ്ഥിതി-കിരണശാസ്ത്ര (Environmental and Radiological) ലാബുകളുടെ നിർമ്മാണപ്രവർത്തനം ആരംഭിച്ചു. പരിസ്ഥിതി-കാലാവസ്ഥാ മന്ത്രാലയമായ MoECCയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഈ പദ്ധതിയിലൂടെ ഖത്തറിന്റെ പരിസ്ഥിതി, കിരണ സുരക്ഷാ നിരീക്ഷണ ശേഷി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരും. പൊതുജനാരോഗ്യവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്ന തോടൊപ്പം ഖത്തർ നാഷണൽ വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുക എന്നിവ ലക്ഷ്യമാക്കുന്നു.
ഏകദേശം 44,880 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ സമുച്ചയം ഭൂതലം, ഒന്നാം നില, അടിത്തറ, പുറത്തെ റേഡിയോആക്ടീവ് മാലിന്യനിർമാർജന കെട്ടിടം എന്നിവ ഉൾക്കൊള്ളുന്നതാണ്.
പദ്ധതി ഗ്ലോബൽ സസ്റ്റൈനബിലിറ്റി അസസ്മെന്റ് സിസ്റ്റം (GSAS) മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് നിർമ്മാണം. ഊർജക്ഷമത, പരിസ്ഥിതി സംരക്ഷണം, വായു-ജല-വസ്തു ഗുണമേന്മ എന്നിവയിലൂടെ 3-സ്റ്റാർ റേറ്റിംഗ് ലക്ഷ്യമിടുന്നു.
ഖത്തറിന്റെ പ്രാദേശിക ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, പദ്ധതി ഉപയോഗിക്കുന്ന സാമഗ്രികളിൽ ഏകദേശം 70% രാജ്യത്ത് തന്നെ നിർമ്മിക്കുന്നവയായിരിക്കും. ഇതിൽ സ്റ്റീൽ, ഇലക്ട്രിക്കൽ-മെക്കാനിക്കൽ ഘടകങ്ങൾ, ഗ്ലാസ്, അലുമിനിയം തുടങ്ങിയവ ഉൾപ്പെടും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img