04:12pm 13 October 2026
NEWS
ഇസ്‌ഗാവയിലും അൽ തുഫൈദിലും അടിസ്ഥാനസൗകര്യ വികസന പദ്ധതിയുമായി അശ്ഗാൽ; ചെലവ് 418 ദശലക്ഷം റിയാൽ
13/10/2026  03:18 PM IST
nila
ഇസ്‌ഗാവയിലും അൽ തുഫൈദിലും അടിസ്ഥാനസൗകര്യ വികസന പദ്ധതിയുമായി അശ്ഗാൽ; ചെലവ് 418 ദശലക്ഷം റിയാൽ

 

 

​ദോഹ: ഖത്തറിലെ ഇസ്‌ഗാവ (Izghawa), അൽ തുഫൈദ് (Al Thumaid) എന്നിവിടങ്ങളിൽ റോഡ്, അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതായി പൊതുമരാമത്ത് അതോറിറ്റി (അശ്ഗാൽ) അറിയിച്ചു. ഏകദേശം 418 ദശലക്ഷം ഖത്തറി റിയാൽ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രദേശങ്ങളിലെ നഗരവൽക്കരണവും ജനസംഖ്യാ വർദ്ധനവും കണക്കിലെടുത്താണ് വികസന പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
​ഏകദേശം 771 പ്ലോട്ടുകൾ, സ്‌കൂളുകൾ, വാണിജ്യ കേന്ദ്രങ്ങൾ, മസ്ജിദുകൾ, മറ്റ് സേവന കേന്ദ്രങ്ങൾ എന്നിവയ്ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന രീതിയിലാണ് പുതിയ ഘട്ടം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അശ്ഗാൽ റോഡ് പ്രൊജക്ട്‌സ് വകുപ്പ് എഞ്ചിനീയർ തമാദർ അൽ മാസ് പറഞ്ഞു.അൽ ദവാഖിൽ സ്ട്രീറ്റിന് കിഴക്കും, നാഷണൽ ഡേ സെറിമോണിയൽ റോഡിന് വടക്കും, അൽ ഖോർ റോഡിന് തെക്കുമുള്ള ഏകദേശം 6,00,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പ്രവൃത്തികൾ നടക്കുന്നത്. ജനങ്ങൾക്കും വാഹനഗതാഗതത്തിനും തടസ്സമില്ലാത്ത രീതിയിൽ പ്രദേശത്തെ മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img