02:28am 13 November 2026
NEWS
മഴവെള്ളം നീക്കം ചെയ്യാൻ അശ്ഗാൽ സജീവം
24/03/2026  01:38 PM IST
nila
മഴവെള്ളം നീക്കം ചെയ്യാൻ അശ്ഗാൽ സജീവം

ദോഹ:​രാജ്യത്ത് തുടരുന്ന മഴയുടെപശ്ചാത്തലത്തിൽ, റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാനും ഗതാഗതം സുഗമമാക്കാനും ലക്ഷ്യമിട്ട് പൊതുമരാമത്ത് അതോറിറ്റി (അശ്ഗാൽ) ഇരുപത്തിനാല് മണിക്കൂറും കർമ്മനിരതരാണെന്ന് അറിയിച്ചു.പ്രധാന പാതകളിലും ടണലുകളിലും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അശ്ഗാലിന്റെ പ്രത്യേക സംഘങ്ങൾ നിതാന്ത ജാഗ്രതയിലാണ്. മഴവെള്ളം ഡ്രെയിനേജ് ശൃംഖല വഴി വേഗത്തിൽ ഒഴുക്കിക്കളയാനുള്ള നടപടികൾ പുരോഗമിക്കുന്നു.സൽവയിലെ എമർജൻസി മാനേജ്‌മെന്റ് സെന്ററിൽ നിന്ന് സ്ഥിതിഗതികൾ നിയന്ത്രിക്കുന്ന എഞ്ചിനീയർ മുഹന്നദ് ഹസൻ ഹാജി അറിയിച്ചതനുസരിച്ച്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദ്രുതകർമ്മ സേനയെ വിന്യസിച്ചിട്ടുണ്ട്.മഴവെള്ളം കെട്ടിക്കിടക്കുന്നതോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അശ്ഗാലിന്റെ ഹോട്ട്‌ലൈൻ നമ്പറായ 188-ൽബന്ധപ്പെടാവുന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img