
ദോഹ: പൊതുമരാമത്ത് വകുപ്പിന്റെ (അഷ്ഗാൽ) വിവിധ സേവന കേന്ദ്രങ്ങളിലും പദ്ധതികളിലും ഗുണനിലവാരം ഉറപ്പാക്കാൻ 'മിസ്റ്ററി ഷോപ്പിംഗ്' (Mystery Shopping) സംവിധാനം ഏർപ്പെടുത്തുന്നു. ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സേവനങ്ങളുടെ നിലവാരം നേരിട്ട് വിലയിരുത്തുന്നതിനും പോരായ്മകൾ പരിഹരിക്കുന്നതിനുമായാണ് ഈ അത്യാധുനിക മൂല്യനിർണ്ണയ രീതി നടപ്പിലാക്കുന്നത്.പ്രത്യേക ഏജൻസികളെയാണ് ഇതിനായി ചുമതലപ്പെടുത്തുന്നത്. സാധാരണ ഉപഭോക്താക്കളെന്ന വ്യാജേന ഈ ഏജൻസി പ്രതിനിധികൾ അഷ്ഗാൽ ഓഫീസുകളിലും സർവീസ് സെന്ററുകളിലും അപ്രതീക്ഷിത സന്ദർശനം നടത്തും.ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായി രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ ലോകനിലവാരത്തിലേക്ക് ഉയർത്താനാണ് അഷ്ഗാൽ ലക്ഷ്യമിടുന്നത്. പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുക, പരിപാലന ചിലവ് കുറയ്ക്കുക, ആധുനിക സാങ്കേതികവിദ്യയിലൂടെ റോഡ് സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ഈ പുതിയ നീക്കങ്ങളിലൂടെ ലക്ഷ്യം വെക്കുന്നത്.










