NEWS
എസ്.കെ ഹെൽഡിംഗിന് കീഴിൽ പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ച് ‘അരിയാൻ’ റിയൽ എസ്റ്റേറ്റ്; പുതിയ കോർപ്പറേറ്റ് ഐഡന്റിറ്റിയും വെബ്‌സൈറ്റും പുറത്തിറക്കി
21/09/2026 01:33 PM IST
nila

ദോഹ: ഖത്തറിലെ മുൻനിര റിയൽ എസ്റ്റേറ്റ് വികസന കമ്പനിയായ 'അരിയാൻ' (Ariane) എസ്.കെ ഹെൽഡിംഗ് (SK Holding) ഗ്രൂപ്പിന് കീഴിൽ പുതിയ പ്രവർത്തന ഘട്ടത്തിലേക്ക് പ്രവേശിച്ചു. റോസ്‌വുഡ് ദോഹ ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രമുഖ വ്യക്തികളുടെയും സാമ്പത്തിക-ബിസിനസ് മേഖലകളിലെ പ്രമുഖരുടെയും സാന്നിധ്യത്തിലാണ് കമ്പനി പുതിയ കോർപ്പറേറ്റ് ഐഡന്റിറ്റിയും ഔദ്യോഗിക വെബ്‌സൈറ്റും പുറത്തിറക്കിയത്.
2013-ൽ പ്രവർത്തനം ആരംഭിച്ച കമ്പനി, ഭരണനിർവ്വഹണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പദ്ധതികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമാണ് എസ്.കെ ഹെൽഡിംഗിന് കീഴിലേക്ക് മാറിയതെന്ന് അരിയാൻ സി.ഇ.ഒ ശൈഖ് ജാസിം ബിൻ ജാബർ അൽ ഥാനി വ്യക്തമാക്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











