11:04pm 11 June 2026
NEWS
ഗീതു മോഹൻദാസിന്റെ 'ടോക്‌സിക്' റീ-ഷൂട്ടിങ്ങ് എന്ന് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ സത്യമാണോ?
11/06/2026  05:34 PM IST
nila
ഗീതു മോഹൻദാസിന്റെ ടോക്‌സിക് റീ-ഷൂട്ടിങ്ങ് എന്ന് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ സത്യമാണോ?

 

മലയാളിയായ ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ, കന്നഡ സിനിമയിലെ മുൻനിര നായകനായ യാഷ് നായകനായി അഭിനയിക്കുന്ന ചിത്രമാണ് 'ടോക്‌സിക്'. നയൻതാര, കിയാരാ അദ്ധ്വാനി, ഹുമ  ഖുറേഷി, രുക്മണി വസന്ത് തുടങ്ങി വമ്പൻ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞു പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നു വരികയാണ്. ഈ സാഹചര്യത്തിലാണ് ചിത്രത്തിലെ ചില രംഗങ്ങളിൽ യാഷിന് തൃപ്തിയില്ലെന്നും, അതിനാൽ ആ രംഗങ്ങൾ വീണ്ടും ചിത്രീകരിക്കാൻ പോകുകയാണെന്നും, ഇതിനായി നിർമ്മാതാവിന് 40 കോടിയോളം രൂപ അധികമായി ചിലവാകുമെന്നുമുള്ള റിപ്പോർട്ടുകൾ സോഷ്യൽ മീഡിയകളിൽ പുറത്തുവന്ന് വൈറലായത്. എന്നാൽ ഇപ്പോഴത്തെ വിവരം അനുസരിച്ച് 'ടോക്സിക്' സിനിമക്കായി റീഷൂട്ടുകളൊന്നും പ്ലാൻ ചെയ്തിട്ടില്ലെന്നും,  സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വാർത്തകൾ തെറ്റാണ് എന്നുള്ള വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണത്രെ ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നതും. അതിനാൽ ആരാധകർ ചിത്രത്തിൻ്റെ അടുത്ത ഔദ്യോഗിക പ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്!

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img