01:04am 29 October 2026
NEWS
അറബ് അഭയാർത്ഥി കരാർ കരട് ചർച്ച: ലീഗ് യോഗത്തിൽ പങ്കെടുത്തു ഖത്തർ
28/10/2026  02:34 PM IST
nila
അറബ് അഭയാർത്ഥി കരാർ കരട് ചർച്ച: ലീഗ് യോഗത്തിൽ പങ്കെടുത്തു ഖത്തർ

 


​കെയ്‌റോ/ദോഹ: അറബ് രാജ്യങ്ങളിലെ അഭയാർത്ഥികളുടെ പദവി സംബന്ധിച്ച അറബ് കരാറിന്റെ (Arab Convention on the Status of Refugees) കരട് പഠിക്കുന്നതിനായുള്ള സംയുക്ത സമിതിയുടെ 13-ാമത് യോഗത്തിൽ ഖത്തർ പങ്കെടുത്തു. കെയ്‌റോയിലെ അറബ് ലീഗ് ജനറൽ സെക്രട്ടേറിയറ്റ് ആസ്ഥാനത്താണ് രണ്ടുദിവസത്തെ യോഗം ആരംഭിച്ചത്.
​ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും അറബ് ലീഗിലെ ഖത്തറിന്റെ സ്ഥിരം മിഷനിൽ നിന്നുമുള്ള പ്രതിനിധി സംഘമാണ് യോഗത്തിൽ പങ്കെടുത്തത്. കരാറിലെ വകുപ്പുകളെക്കുറിച്ചുള്ള വിവിധ അംഗരാജ്യങ്ങളുടെ നിരീക്ഷണങ്ങൾ വിലയിരുത്തി കരട് അന്തിമമാക്കുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം. നവംബറിൽ അൽജീരിയയിൽ നടക്കുന്ന അറബ് നീതി ന്യായ മന്ത്രിമാരുടെ കൗൺസിലിന്റെ അടുത്ത സമ്മേളനത്തിൽ സമർപ്പിക്കുന്നതിനായി തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img