12:02am 01 October 2026
NEWS
അബുദാബിയിൽ അറബ് ധനമന്ത്രിമാരുടെ സമിതി യോഗം; ഖത്തർ പങ്കെടുത്തു
30/09/2026  09:42 AM IST
nila
അബുദാബിയിൽ അറബ് ധനമന്ത്രിമാരുടെ സമിതി യോഗം; ഖത്തർ പങ്കെടുത്തു

​ദോഹ:അബുദാബിയിൽ നടന്ന അറബ് ധനമന്ത്രിമാരുടെ കൗൺസിലിന്റെ 17-ാമത് വാർഷിക യോഗത്തിൽ ഖത്തർ പങ്കെടുത്തു. അറബ് മോണിറ്ററി ഫണ്ട് (AMF) സംഘടിപ്പിച്ച യോഗത്തിൽ ധനമന്ത്രാലയം സാമ്പത്തിക കാര്യ ഡെപ്യൂട്ടി അണ്ടർസെക്രട്ടറി ഡോ. സൗദ് ബിൻ അബ്ദുള്ള അൽ ആതി യെ യോഗത്തിൽ ഖത്തർ പ്രതിനിധി സംഘത്തെ നയിച്ചു.
​അന്താരാഷ്ട്ര നാണയ നിധി (IMF), വേൾഡ് ബാങ്ക്, ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ് (OECD) എന്നിവയിലെ വിദഗ്ധരും യോഗത്തിൽ പങ്കെടുത്തു.
​ധനനയത്തിലും പൊതു ധനകാര്യത്തിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യതകൾ, അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള സുസ്ഥിര ധനസഹായം, അറബ് രാജ്യങ്ങളുടെ അനുഭവങ്ങൾ തുടങ്ങിയ വിഷയം യോഗത്തിൽ ചർച്ചയായി. നികുതി നയങ്ങളിലെ ഏറ്റവും പുതിയ മാറ്റങ്ങളും പുരോഗതിയും ഒ.ഇ.സി.ഡി പ്രതിനിധികൾ യോഗത്തിൽ അവതരിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img