
ദോഹ: 2026 ലോകകപ്പ് ഫുട്ബോളിൽ ഖത്തർ ദേശീയl ടീമിനെ പിന്തുണയ്ക്കുന്നതിനായി യാത്ര ചെയ്യാൻ താല്പര്യമുള്ള ആരാധകർക്കായി പരിമിതമായ സീറ്റുകൾ ലഭ്യമാണെന്ന് ഖത്തർ ഫുട്ബോൾ അസോസിയേഷൻ (QFA) അറിയിച്ചു. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന നൽകുന്ന രീതിയിലാണ് സീറ്റുകൾ അനുവദിക്കുന്നത്.
അമേരിക്കൻ (US) അല്ലെങ്കിൽ കനേഡിയൻ വിസയുള്ളവർക്ക് മാത്രമായിരിക്കും ഈ യാത്രാ ആനുകൂല്യത്തിന് അർഹതയുണ്ടാവുക. കൂടാതെ അപേക്ഷകരുടെ പാസ്‌പോർട്ടിന് കുറഞ്ഞത് 2026 ജൂൺ 1 വരെയെങ്കിലും കാലാവധിയുണ്ടായിരിക്കണമെന്നും ഫെഡറേഷൻ നിബന്ധന വെച്ചിട്ടുണ്ട്.
യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ 33283145 എന്ന വാട്ട്‌സ്ആപ്പ് (WhatsApp) നമ്പറിലൂടെ ബന്ധപ്പെട്ട് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്.പാസ്‌പോർട്ടിന്റെ പകർപ്പ് (Copy of Passport)
വ്യക്തിഗത ഫോട്ടോ (Personal Photo)
യു.എസ് അല്ലെങ്കിൽ കനേഡിയൻ വിസയുടെ പകർപ്പ്
ഫോൺ നമ്പർ, ഇമെയിൽ വിലാസംഎന്നിവയാണ്
ആവശ്യമായ രേഖകൾ.
ലഭ്യമായ പരിമിത സീറ്റുകളിലേക്ക് വേഗത്തിൽ രജിസ്റ്റർ ചെയ്ത് ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.










