05:21am 13 November 2026
NEWS
ധനകാര്യ മേഖലയിൽ കരുത്തായി 'അപെക്സ് ഗ്രൂപ്പ്' ദോഹയിലേക്ക്
25/02/2026  05:19 PM IST
nila
ധനകാര്യ മേഖലയിൽ കരുത്തായി അപെക്സ് ഗ്രൂപ്പ് ദോഹയിലേക്ക്

ദോഹ: ലോകത്തെ മുൻനിര സാമ്പത്തിക സേവനദാതാക്കളായ അപെക്സ് ഗ്രൂപ്പ് (Apex Group) ഖത്തർ ഫിനാൻഷ്യൽ സെന്ററിൽ (QFC) പ്രവർത്തനം ആരംഭിച്ചു. 3.5 ട്രില്യൺ ഡോളറിലധികം ആസ്തി കൈകാര്യം ചെയ്യുന്ന അപെക്സ് ഗ്രൂപ്പ്, ഖത്തറിൽ ലൈസൻസ് ലഭിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര അസറ്റ് മാനേജ്‌മെന്റ് സേവന കമ്പനിയാണ്.
​ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ 'അപെക്സ് ഡിജിറ്റൽ 3.0', എ.ഐ പ്ലാറ്റ്‌ഫോമായ 'എഐ നോവ' എന്നിവയിലൂടെ ഖത്തറിലെ നിക്ഷേപകർക്കും സ്ഥാപനങ്ങൾക്കും ആഗോള നിലവാരത്തിലുള്ള സേവനങ്ങൾ ഇനി ലഭ്യമാകും. ഇത് ദോഹയെ മേഖലയിലെ പ്രധാന സാമ്പത്തിക ഹബ്ബാക്കി മാറ്റാൻ സഹായിക്കുമെന്ന് ഖത്തർ ഫിനാൻഷ്യൽ സെന്റർ സി.ഇ.ഒ മൻസൂർ റാഷിദ് അൽ ഖാദർ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img