NEWS
ലഹരിവിരുദ്ധ ബോധവൽക്കരണവും പ്രതിജ്ഞയും
16/08/2026 08:23 PM IST
nila

ചെങ്ങന്നൂർ. പേരിശ്ശേരി ഈസ്റ്റ്, മൗണ്ട് ശാലേം, മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് സുറിയാനി പള്ളിയിലെ എം. ജി. ഓ. സി. എസ്. എം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ, ലഹരിവിരുദ്ധ ബോധവൽക്കരണം നടത്തി.
ചെങ്ങന്നൂർ സർക്കിൾ ഇൻസ്പെക്ടർ രഗീഷ്കുമാർ ആർ, ഉദ്ഘാടനം ചെയ്തു.
വികാരി റവ.ഫാ. കോരുത് ചെറിയാൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
സൗഹൃദ ഫുട്ബോൾ പെനാൽറ്റി ഷൂട്ട്ഔട്ട് ടൂർണമെന്റ്, വികാരി ഫ്ലാഗ്ഗ് ഓഫ് കർമ്മം നടത്തി സർക്കിൾ ഇൻസ്പെക്ടർ ആദ്യപന്ത് അടിച്ചു.
അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ അജിത് കുമാർ ആശംസകൾ അർപ്പിച്ചു.
വൈസ്പ്രസിഡന്റ് ഷാജൻ മാത്യു, ആൽബിൻ ഷിബു, അഞ്ചു എസ്സ് വിൽസൺ, ആരോൺ ചെറിയാൻ, ഷിയാ മേരി ജോൺ, ബിജിത്ത് ഫിലിപ്പ് വർഗീസ്, രാജൻ ജോർജ്, ജോൺ എം, ഷോൺ ജേക്കബ്, റോബിൻ റെന്നി, എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










