
മാന്നാർ: സിന്തറ്റിക്ക് ഡ്രഗ്‌സ് പോലുള്ള മാരകമായ മയക്കുമരുന്നുകള്‍ വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ പുതിയ അദ്ധ്യയനവർഷം വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ പ്രവർത്തനം ശക്തമാക്കണമെന്നും
സമൂഹത്തിന് വിപത്തായി കൊണ്ടിരിക്കുന്ന ലഹരി മരുന്നുപയോഗത്തിനെതിരെ പുതുതായി വരുന്ന സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തണമെന്നും എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ ബുധനൂർ മേഖലാ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. 4965-ാം നമ്പർ മുട്ടേൽ ശാഖാ ഹാളിൽ
യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗം യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ ഉദ്ഘാടനം ചെയ്തു. ജോയിൻ കൺവീനർ പുഷ്പ ശശികുമാർ മുഖ്യപ്രഭാഷണം നടത്തി. അഡ്.കമ്മറ്റിയംഗങ്ങളായ രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, രാജേന്ദ്രപ്രസാദ് അമൃത, അനിൽ കുമാർ റ്റി.കെ, ഹരിപാലമൂട്ടിൽ, വനിതാസംഘം മേഖലാ പ്രസിഡൻ്റ് രജിതപ്രസാദ്, കൺവീനർ സുജാസുരേഷ്, യൂത്ത്മൂവ്മെൻ്റ് യൂണിയൻ വൈസ് ചെയർമാൻ മോജിഷ് മോഹൻ, എന്നിവർ പ്രസംഗിച്ചു. മേഖലാ കൺവീനർ കെ.ഉത്തമാൻ നിത്യാനിവാസ് മേഖലയുടെ വരവ് -ചെലവ് കണക്കും റിപ്പോർട്ടും ബഡ്ജറ്റും അവതരിപ്പിച്ചു. മേഖലാ വൈസ്ചെയർമാൻ റ്റി.എൻ.സുധാകരൻ സംഘടനാ സന്ദേശം നൽകി. മേഖലാ ചെയർമാൻ കെ.വിക്രമൻ ദ്വാരക സ്വാഗതവും കൺവീനർ കെ.ഉത്തമൻ കൃതജ്ഞയും പറഞ്ഞു.
പുതിയ ഭാരവാഹികളായി കെ.വിക്രമൻ ദ്വാരക(ചെയർമാൻ), റ്റി.എൻ സുധാകരൻ (വൈസ് ചെയർമാൻ),
കെ.ഉത്തമൻ നിത്യാനിവാസ് (കൺവീനർ), സുരേന്ദ്രൻ ബുധനൂർ വടക്ക് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.











