06:45am 12 November 2026
NEWS
ലോകകപ്പ് പോരാട്ടത്തിന് 'അന്നാബി' പടയൊരുങ്ങുന്നു; ഖത്തറിന്റെ 34 അംഗ സാധ്യതാ പട്ടിക പ്രഖ്യാപിച്ചു
13/05/2026  01:20 PM IST
nila
ലോകകപ്പ് പോരാട്ടത്തിന് അന്നാബി പടയൊരുങ്ങുന്നു; ഖത്തറിന്റെ 34 അംഗ സാധ്യതാ പട്ടിക പ്രഖ്യാപിച്ചു

 

ദോഹ:വടക്കേ അമേരിക്ക ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ഊർജിതമാക്കി ഖത്തർ ഫുട്ബോൾ അസോസിയേഷൻ. സ്പാനിഷ് പരിശീലകൻ ജൂലൻ ലോപെറ്റെഗി തിരഞ്ഞെടുത്ത 34 അംഗ പ്രാഥമിക സ്ക്വാഡിനെ പ്രഖ്യാപിച്ചു. അനുഭവസമ്പത്തും യുവത്വത്തിന്റെ പ്രസരിപ്പും ഒത്തുചേരുന്നതാണ് പുതിയ ടീം.
​ജൂൺ 11 മുതൽ ജൂലൈ 19 വരെ അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ഫുട്ബോൾ മാമാങ്കത്തിൽ തങ്ങളുടെ കരുത്ത് തെളിയിക്കാനാണ് ഖത്തർ ഇത്തവണ ഒരുങ്ങുന്നത്.നായകൻ ഹസ്സൻ അൽ ഹൈദോസ് നയിക്കുന്ന മുന്നേറ്റ നിരയിൽ ഗോളടിവീരൻ അൽമോസ് അലിയും മാന്ത്രിക താരം അക്രം അഫീഫും ഇടംപിടിച്ചു. പ്രതിരോധത്തിൽ പെഡ്രോ മിഗ്വൽ, ബൗലാം ഖൂഖി എന്നിവർ കരുത്തു പകരും. മെഷാൽ ബർഷം, എഡ്മിൽസൺ ജൂനിയർ, സെബാസ്റ്റ്യൻ സോറിയ, കരീം ബൗദിയാഫ് തുടങ്ങിയ പ്രമുഖരും 34 അംഗ പട്ടികയിലുണ്ട്.ടീമിന്റെ സന്നദ്ധത പരിശോധിക്കുന്നതിനായി ഈ മാസം അവസാനം ഖത്തർ പരിശീലന ക്യാമ്പ് ആരംഭിക്കും. ലോകകപ്പിന് മുന്നോടിയായി രണ്ട് നിർണ്ണായക സൗഹൃദ മത്സരങ്ങളാണ് ലോപെറ്റെഗിക്ക് കീഴിൽ ടീം കളിക്കുക.മെയ് 28ന്  അയർലൻഡിനെതിരെയും 
​ജൂൺ 6ന് ലോസ് ആഞ്ചലസിൽ വെച്ച് എൽ സാൽവദോറിനെതിരെയുമാണ് സൗഹൃദ മത്സരങ്ങളിൽ ഖത്തറിന്റെ  പോരാട്ടം.ജൂൺ 13ന് സ്വിറ്റ്സർലൻഡിനെതിരെ സാൻ ഫ്രാൻസിസ്കോയിലാകും ആദ്യ പോരാട്ടം.
​ജൂൺ 18ന് വാൻകൂവറിൽ വെച്ച് ആതിഥേയരായ കാനഡയെ നേരിടും.
​ജൂൺ 24ന് സീറ്റിലിൽ വെച്ച് ബോസ്നിയ ആൻഡ് ഹെർസഗോവിനയുമായി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം.
​48 ടീമുകൾ ആദ്യമായി മാറ്റുരയ്ക്കുന്ന ലോകകപ്പ് എന്ന പ്രത്യേകതയും ഇത്തവണത്തെ ടൂർണമെന്റിനുണ്ട്. ഏഷ്യൻ ചാമ്പ്യന്മാരെന്ന ഖ്യാതിയുമായി അമേരിക്കൻ മണ്ണിലിറങ്ങുന്ന ഖത്തർ ടീമിന് വലിയ പ്രതീക്ഷയാണ് ആരാധകർ നൽകുന്നത്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img