05:52am 13 November 2026
NEWS
ബാലറ്റിലും വോട്ടിങ് യന്ത്രത്തിലും പേര് മാറ്റണമെന്ന ആവശ്യവുമായി അഞ്ജലി നായർ ഹൈക്കോടതി
31/03/2026  05:47 PM IST
NILA
ബാലറ്റിലും വോട്ടിങ് യന്ത്രത്തിലും പേര് മാറ്റണമെന്ന ആവശ്യവുമായി അഞ്ജലി നായർ ഹൈക്കോടതി

കൊച്ചി: ബാലറ്റിലും വോട്ടിങ് യന്ത്രത്തിലും പേര് മാറ്റണമെന്ന ആവശ്യവുമായി തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി അഞ്ജലി നായർ.  അഞ്ജലി പി.വി എന്നതാണ് അഞ്ജലി നായരുടെ യഥാർത്ഥ പേര്. നിലവിൽ സ്ഥാനാർഥിപ്പട്ടികയിലും ഇവിഎമ്മിലും അഞ്ജലി പി.വി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതും. എന്നാൽ, വോട്ടർമാർക്കിടയിൽ താൻ  'അഞ്ജലി നായർ' എന്ന പേരിലാണ് സുപരിചിത എന്നാണ് സ്ഥാനാർത്ഥിയുടെ വാദം. 

അഞ്ജലി പി.വി. എന്ന പേര് വോട്ടർമാർക്കിടയിൽ പരിചിതമല്ലെന്നും ഇത് തനിക്ക് ലഭിക്കേണ്ട വോട്ടുകൾ കുറയാൻ കാരണമാകുമെന്നും അഞ്ജലി നായർ ഹർജിയിൽ വ്യക്തമാക്കി. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും പോസ്റ്ററുകളും 'അഞ്ജലി നായർ' എന്ന പേരിലാണെന്നും ബാലറ്റിലെ പേര് മാറുന്നത് വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. 

ഹർജി പരിഗണിച്ച ഹൈക്കോടതി ഈ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടിയിട്ടുണ്ട്. എന്നാൽ, തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഈ ഘട്ടത്തിൽ കോടതിയുടെ ഇടപെടൽ എത്രത്തോളം പ്രായോഗികമാണെന്നത് സംശയമാണ്. 

തിരഞ്ഞെടുപ്പ് ചട്ടപ്രകാരം പേര് മാറ്റുന്നതിന് തടസ്സമില്ലെങ്കിലും നിലവിൽ നോമിനേഷനിലുള്ള പേരാണ് ബാലറ്റിൽ വന്നിരിക്കുന്നത്. നിലവിൽ വീടുകളിലെത്തിയുള്ള വോട്ടിങ് ആരംഭിച്ചിട്ടുണ്ട്. സർവീസ് വോട്ടുകൾ കൂടി ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ മാറ്റങ്ങൾ വരുത്തുന്നത് പ്രായോഗികമായി പ്രയാസകരമായിരിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img