11:57am 01 May 2026
NEWS
അനശ്വര രാജൻ നായികയാകുന്ന രണ്ടാം ഭാഗ തമിഴ് ചിത്രം...
02/01/2025  04:02 PM IST
അനശ്വര രാജൻ നായികയാകുന്ന രണ്ടാം ഭാഗ തമിഴ് ചിത്രം...

തമിഴിലെ പ്രശസ്ത സംവിധായകനായ സെൽവരാഘവൻ സംവിധാനം ചെയ്ത് രവി കൃഷ്ണയും, സോണിയ അഗർവാളും നായകൻ, നായകിയായി അഭിനയിച്ച് സൂപ്പർഹിറ്റായ ചിത്രമാണ്  '7G റെയിൻബോ കോളനി'. 2004-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീതം നൽകിയിരുന്നത്. ചിത്രം നിർമ്മിച്ചത് രവികൃഷ്ണയുടെ പിതാവായ എ.എം.രത്‌നം ആയിരുന്നു. ഇപ്പോൾ  ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കി വരികയാണ് സെൽവരാഘവൻ. എ.എം.രത്‌നം തന്നെയാണ്   ചിത്രം നിർമ്മിക്കുന്നത്. അതുപോലെ  രവികൃഷ്ണ തന്നെയാണ് രണ്ടാം ഭാഗത്തിലും നായകനായി അഭിനയിക്കുന്നത്. എന്നാൽ നായകിയായി അഭിനയിക്കുന്നത് മലയാളി താരമായ അനശ്വര രാജനാണ്. ഇതിന് മുൻപ് അനശ്വര രാജൻ 'തഗ്‌സ്', 'രാങ്കി' എന്നീ തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇത്  താരത്തിന്റെ മൂന്നാമത്തെ തമിഴ് സിനിമയാണ്. ഈ സിനിമയുടെ പ്രഖ്യാപനം നടന്ന കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ ചിത്രം കൈവിട്ടു എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ ചിത്രീകരണം നടന്നു വരികയാണെന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടാണ്  ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. തമിഴിന് പുറമെ തെലുങ്കിലും ഈ ചത്രം റിലീസാകുമത്രേ!

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img