NEWS
അമീർ കപ്പ് നറുക്കെടുപ്പ് പൂർത്തിയായി: പോരാട്ട ത്തിനൊരുങ്ങി ടീമുകൾ
25/04/2025 03:12 PM IST
nila

ദോഹ :53-ാമത് അമീർ കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ റൗണ്ട് ഓഫ് 16 നറുക്കെടുപ്പ് പൂർത്തിയായി.
അസോസിയേഷൻ പ്രസിഡന്റ് ജാസിം അൽ ബുഐനൈൻ, അസോസിയേഷൻ അംഗങ്ങൾ, ക്ലബ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. അൽ-അഹ്ലി റണ്ണറപ്പ് ഖത്തറിനെയും, അൽ-ഷഹാനിയ മിസൈമീറിനെയും, അൽ-റയ്യാൻ ലുസൈലിനെയും, അൽ-ദുഹൈൽ അൽ-സൈലിയയെയും ആദ്യകളികളിൽ നേരിടും.
അൽ ഗരാഫ അൽ ഖോറിനെയും, കിരീടാവകാശിയായ അൽ സദ്ദ് അൽ ഖറൈതിയത്തിനെയും, അൽ വക്ര ഉമ്മു സലാലിനെയും, അൽ ഷമാൽ അൽ അറബിയെയും നേരിടും.
.ടൂർണമെന്റ് ശക്തവും ആവേശകരവുമായ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷയിലാണ് ഫുട്ബോൾ പ്രേമികൾ
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











