
കൊച്ചി: പ്രവര്‍ത്തന മികവിലൂടെയും ശക്തമായ ചെലവ് നിയന്ത്രണത്തിലൂടെയും ലാഭത്തില്‍ വന്‍ മുന്നേറ്റം കൈവരിച്ച് പ്രമുഖ ലോജിസ്റ്റിക്സ് സേവന ദാതാക്കളായ ഓള്‍കാര്‍ഗോ ലോജിസ്റ്റിക്സ് ലിമിറ്റഡ്. സെപ്റ്റംബര്‍ 30ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലെയും ആദ്യ പകുതിയിലെയും സാമ്പത്തിക ഫലങ്ങളിലാണ് കമ്പനി വന്‍ നേട്ടം കൈവരിച്ചത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കമ്പനി 33 കോടി രൂപയുടെ അറ്റാദായം സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 48 കോടി രൂപയുടെ വര്‍ദ്ധനവാണിത്. രണ്ടാം പാദത്തില്‍ മാത്രം അറ്റാദായം 487 ശതമാനം വര്‍ദ്ധിച്ച് 19 കോടി രൂപയായി. ആദ്യ പകുതിയില്‍ മൊത്തം വരുമാനത്തില്‍ 7.1 ശതമാനം വര്‍ദ്ധനവുണ്ടായി. കമ്പനിയുടെ എബിറ്റ 31 ശതമാനവും മൊത്ത ലാഭം 12 ശതമാനവും ഉയര്‍ന്നു. രണ്ടാം പാദത്തില്‍ നികുതിക്ക് മുന്‍പുള്ള ലാഭം 167 ശതമാനം വര്‍ദ്ധിച്ച് 24 കോടി രൂപയിലെത്തി.എക്സ്പ്രസ് ഡിസ്ട്രിബ്യൂഷന്‍ മേഖലയില്‍ രണ്ടാം പാദത്തില്‍ ചരക്കുനീക്കം 3.11 ലക്ഷം ടണ്ണായി സ്ഥിരത പുലര്‍ത്തിയപ്പോള്‍ കണ്‍സള്‍ട്ടേറ്റീവ് ലോജിസ്റ്റിക്സ് വിഭാഗത്തില്‍ വരുമാനം 9 കോടി രൂപ വര്‍ദ്ധിച്ചു. വരും പാദങ്ങളില്‍ ഉത്സവ സീസണ് ആവശ്യകതകള്‍ മുന്‍നിര്‍ത്തി വളര്‍ച്ചാ മുന്നേറ്റം തുടരാനാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.
Photo Courtesy - Google








